Home> India
Advertisement

തൊഴില്‍ നല്‍കാന്‍ രാജ്യത്തിന് കഴിയുന്നില്ല, 2 കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടില്‍: രാഹുല്‍ ഗാന്ധി

രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

തൊഴില്‍ നല്‍കാന്‍ രാജ്യത്തിന് കഴിയുന്നില്ല, 2  കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടില്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത്  തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന്  പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ  വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നില്ലെന്ന്  രാഹുല്‍ ഗാന്ധി  (Rahul Gandhi) ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു  ആരോപണം.

കോവിഡ് കാരണം കനത്ത നഷ്‌ട‌മുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍  തന്നെ കളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ജോലി നല്‍കാന്‍ കഴിയുന്നില്ലെന്ന് താന്‍ ഇന്ന് പറയുകയാണെന്നും നിങ്ങള്‍ അത് സമ്മതിക്കില്ലെങ്കില്‍ ആറേഴ് മാസം കാത്തിരിക്കണമെന്നും രാഹുല്‍ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

"കോവിഡ് -19 മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ എന്നെ പരിഹസിച്ചു. ഇന്ന് ഞാന്‍ പറയുന്നു നമ്മുടെ രാജ്യത്തിന്  ജോലി നല്‍കാന്‍ സാധിക്കില്ല. നിങ്ങള്‍ എന്‍റെ  അഭിപ്രായത്തെ അനുകൂലിക്കുന്നില്ലെങ്കില്‍ ആറ് ഏഴ് മാസം കാത്തിരിക്കുക",  രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്‌ടപ്പെട്ടത്. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്‌മയേയും സമ്പദ് വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവയ്‌ക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ  ഗുണഭോക്താക്കളുടെ പട്ടിക മോദി സര്‍ക്കാര്‍ വിപുലീകരിച്ചിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജ്യം കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്‍പും   ആരോപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതൊന്നും കാണുന്നില്ല. കര്‍ഷകപ്രശ്‌നങ്ങളിലും തൊഴിലില്ലായ്‌മയിലും അവര്‍ നിശ‌ബ്‌ദത പാലിക്കുകയാണ്. പതിനഞ്ച് ധനികരുടെ കടമായ അഞ്ചരലക്ഷം കോടിരൂപ മോദിസര്‍ക്കാര്‍ എഴുതിത്തള്ളിയെന്നും അദ്ദേഹം പറ‌ഞ്ഞു.

Also read: കൊറോണ: ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ജോലിയില്ലാതെ 1.89 കോടി പേര്‍!!

അതേസമയം, കോവിഡ്‌   മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഇന്ത്യാക്കാരുടെ കണക്ക്  കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തൊഴില്‍  നഷ്ടപ്പെവരുടെ  എണ്ണത്തില്‍  വന്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.  ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 1.89 കോടി ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ജോലി നഷ്ടമായത് 50 ലക്ഷം പേര്‍ക്കാണ്. സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി(CMIE)യാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

Read More