Home> India
Advertisement

അസാധുനോട്ട് കൈവശം വെച്ചവർക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രം

നിരോധിച്ച 1000, 500 നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അസാധു നോട്ട്​ 2016 ഡിസംബർ 30 ന്​ ശേഷം കൈവശം വച്ചുവെന്നതിനാൽ ഹര്‍ജിക്കാർക്കെതിരെ ക്രിമിനൽ കേസ്​ രജിസ്​റ്റർ ചെയ്യില്ല.

അസാധുനോട്ട് കൈവശം വെച്ചവർക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിരോധിച്ച 1000, 500 നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അസാധു നോട്ട്​ 2016 ഡിസംബർ 30 ന്​ ശേഷം കൈവശം വച്ചുവെന്നതിനാൽ ഹര്‍ജിക്കാർക്കെതിരെ ക്രിമിനൽ കേസ്​ രജിസ്​റ്റർ ചെയ്യില്ല.

അസാധുവാക്കിയ നോട്ടുകൾ മാറ്റിക്കിട്ടാൻ കൂടുതൽ സമയം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ്​ കേന്ദ്രം നിലപാട്​ അറിയിച്ചത്​. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

മഹാരാഷ്​ട്രയിൽ നിന്നുള്ള കർഷകരും നോട്ട്​ അസാധുവാക്കിയ കാലഘട്ടത്തിൽ ആശുപ​ത്രിയിലായിരുന്നവരും വിദേശത്തായിരുന്നവരുമാണ്​ നോട്ട്​ മാറ്റിക്കിട്ടാൻ സമയം ആവശ്യപ്പെട്ട്​ സുപ്രീം കോടതി​യെ സമീപിച്ചത്.

എന്നാൽ നോട്ട്​ അസാധുവാക്കൽ നിയമം ഭരണഘടനാ സാധുതയുള്ളതായതിനാൽ താത്​കാലിക ഉത്തരവ്​ പുറപ്പെടുവിക്കാൻ ആവില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഭരണഘടനാബെഞ്ചിനു മുമ്പാകെയുള്ള നോട്ട്​ അസാധുവാക്കൽ നിയമത്തി​​ന്‍റെ സാധുത പരിശോധിക്കുന്ന ഹരജിയിൽ കക്ഷി ചേരാമെന്നും കോടതി ഹര്‍ജിക്കാരെ അറിയിച്ചു.  

നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് കൈമാറിയത്.

 

Government will not take action against those who kept old  1000, 500 notes

 

tags Demonetization, Government, Supreme court, അസാധുനോട്ട് , കേന്ദ്രസര്‍ക്കാര്‍, സുപ്രീംകോടതി,  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

Read More