Home> India
Advertisement

റോഡുകള്‍ നന്നായാല്‍ വാഹനാപകടങ്ങള്‍ കൂടും!!

രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന വിചിത്രമായ പരാമര്‍ശങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

റോഡുകള്‍ നന്നായാല്‍ വാഹനാപകടങ്ങള്‍ കൂടും!!

ദിസ്പൂര്‍: രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന വിചിത്രമായ പരാമര്‍ശങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

എന്നാല്‍, അസ്സമിലെ മോശം റോഡുകളെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി എംപി നടത്തിയ പരാമര്‍ശമാണ് മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. എംപിയുടെ മറുപടി ശ്രോതാക്കളെ നിശബ്ദരാക്കി... മോശം റോഡുകളെ ന്യായീകരിക്കുക മാത്രമല്ല, നല്ല റോഡുകള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും എംപി പറഞ്ഞുവച്ചു.

'നല്ല റോഡുകള്‍ വലിയ കാര്യമൊന്നുമല്ല. മോശം റോഡുകള്‍ വാഹാനാപകടങ്ങള്‍ കുറയ്ക്കും', ബിജെപി എംപി പല്ലബ് ലോച്ചന്‍ ദാസാണ് ജനങ്ങളുടെ ചോദ്യത്തിന് ഇത്തരത്തില്‍ മറുപടി നല്‍കിയത്. വ്യാഴാഴ്ച ദിസ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം റോഡുകളിലൂടെ യുവാക്കള്‍ വളരെ സാവധാനം വണ്ടിയോടിക്കും. ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു ബിജെപി എംപി നല്‍കിയ വ്യാഖ്യാനം. 
അസമിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച്‌ ചോദിച്ചപ്പോഴുള്ള നേതാവിന്‍റെ മറുപടി എന്തായാലും ചിന്തനീയം തന്നെ.

Read More