Home> India
Advertisement

PM Kisan Samman Yojana: രണ്ടു ദിവസത്തെ പിഎം കിസാൻ സമ്മാൻ സമ്മേളനത്തിന് തുടക്കം, കിസാൻ സമ്മാൻ നിധി 12 -ാം ഗഡു പുറത്തിറക്കി

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി അടുത്തെത്തിയതോടെ PM Kisan Samman Yojanaയുടെ 12 -ാം ഗഡു വിതരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.

PM Kisan Samman Yojana: രണ്ടു ദിവസത്തെ പിഎം കിസാൻ സമ്മാൻ സമ്മേളനത്തിന് തുടക്കം, കിസാൻ സമ്മാൻ നിധി 12 -ാം ഗഡു പുറത്തിറക്കി

PM Kisan Samman Yojana: കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി അടുത്തെത്തിയതോടെ PM Kisan Samman Yojanaയുടെ  12 -ാം ഗഡു വിതരണം കേന്ദ്ര  സര്‍ക്കാര്‍  ആരംഭിച്ചു.  

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 12-ാം ഗഡു ദീപാവലിക്ക് ഏഴ് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനാൽ, ഈ ദീപാവലിയ്ക്ക്  കർഷകർക്കുള്ള സമ്മാനമായി കിസാൻ സമ്മാൻ നിധി 12 -ാം ഗഡുവിനെ കരുതാം. 

Also Read: PM Kisan Samman Yojana: കിസാൻ സമ്മാൻ നിധി സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളുമായി കേന്ദ്രം 

കൂടാതെ, രണ്ടു ദിവസത്തെ പിഎം കിസാൻ സമ്മാൻ സമ്മേളനത്തിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. കര്‍ഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.  ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് 'പിഎം കിസാൻ സമ്മാൻ സമ്മേളനം 2022 ' നടക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഡു  PM Kisan Samman Yojanaയുടെ  12 -ാം ഗഡു തുക പ്രകാശനം ചെയ്തു. 

 കൂടാതെ, പ്രധാനമന്ത്രി രാജ്യത്തുടനീളം 600 PM Kisan Samridhi Kendra യും ആരംഭിച്ചിട്ടുണ്ട്. ഇതോടെ കൃഷിയുമായി ബന്ധപ്പെട്ട നിരവധി സൗകര്യങ്ങൾ കർഷകർക്ക് ഒരിടത്ത് തന്നെ ലഭിക്കും. കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണ് ഇത്.  

പരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ ബഹുജന വളം പദ്ധതി" ഒരു രാഷ്ട്രം ഒരു വളം" പദ്ധതിയും ഉദ്ഘാടനം ചെയ്തു.  അതായത്, ഈ സ്കീമിന് കീഴിൽ, അദ്ദേഹം 'ഭാരത് യൂറിയ ബാഗുകള്‍' പുറത്തിറക്കി. ഇത് രാജ്യത്തെ വളം നിര്‍മ്മാണ കമ്പനികളെ 'ഭാരത്' എന്ന ഒറ്റ ബ്രാൻഡിൽ വളങ്ങൾ വിപണനം ചെയ്യാൻ സഹായിക്കും.

അതേസമയം,  കിസാൻ സമ്മാൻ നിധി യോജനയുടെ ( PM Kisan Samman Yojana)12-ാം ഗഡുവിനായുള്ള കര്‍ഷകരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പല തവണ തുക റിലീസ് ചെയ്യുന്ന തിയതി മാറ്റി വച്ച ശേഷമാണ് 17 ന്  കേന്ദ്ര  സര്‍ക്കാര്‍ തുക വിതരണം ചെയ്തിരിക്കുന്നത്.   

PM കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയോ? എങ്ങിനെ പരിശോധിക്കാം?

1. സർക്കാരിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദര്‍ശിക്കുക. 

2.  ഇപ്പോൾ ഹോംപേജിൽ 'കർഷകരുടെ കോർണർ സെക്ഷൻ  (‘Farmer’s Corner Section) നോക്കുക

3. 'ബെനിഫിഷ്യറി സ്റ്റാറ്റസ്'  ( Beneficiary Status’) ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ  ഗുണഭോക്താവിന് അദ്ദേഹത്തിന്‍റെ  നില പരിശോധിക്കാം.

4. ലിസ്റ്റിൽ കർഷകന്‍റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും.

5. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.

6. തുടർന്ന് 'Get data' ക്ലിക്ക് ചെയ്യുക

PM കിസാൻ സമ്മാൻ നിധിയുടെ ഗഡുക്കൾ ഓൺലൈനായി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക തകരാറുകൾ മൂലം തുക എത്തുന്നില്ലെന്ന് കർഷകർ പലപ്പോഴും പരാതിപ്പെടുന്നു. തുക ലഭിക്കാന്‍ കർഷകർ E KYC നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഗഡുക്കൾ കൈമാറുന്നത്. 

രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. ഈ പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More