Home> India
Advertisement

'DMKയ്‌ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നു Income Tax Raid', പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

തിരഞ്ഞെടുപ്പ് കാലത്ത് നടന്ന Income Tax Raid വഴി DMKയ്‌ക്ക് ചെലവില്ലാത്ത പബ്ലിസിറ്റി ലഭിച്ചതായി ഉദയനിധി സ്റ്റാലിന്‍....

'DMKയ്‌ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നു Income Tax Raid',  പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

Chennai: തിരഞ്ഞെടുപ്പ് കാലത്ത് നടന്ന Income Tax Raid വഴി  DMKയ്‌ക്ക് ചെലവില്ലാത്ത പബ്ലിസിറ്റി ലഭിച്ചതായി  ഉദയനിധി സ്റ്റാലിന്‍.... 

തമിഴ് നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ്   DMK അദ്ധ്യക്ഷന്‍  എം. കെ സ്റ്റാലിന്‍റെ  മകളുടെ വീട്ടില്‍  Income Tax വകുപ്പ്   റെയ്ഡ് നടത്തിയത്.  കേന്ദ്ര നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡ്  ചിലര്‍ ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലെന്നും അത് തങ്ങള്‍ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നുവെന്നും  ഉദയനിധി പറഞ്ഞു.       

‘Income Tax റെയ്ഡുകള്‍  DMKയ്ക്ക് സൗജന്യ പബ്ലിസിറ്റി നല്‍കി. അതിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പേര് ഒന്നിളക്കാന്‍ പോലും  ആര്‍ക്കും  കഴിഞ്ഞിട്ടില്ല'  ഉദയനിധി പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെയോടെയാണ്  DMK അദ്ധ്യക്ഷന്‍  എം. കെ സ്റ്റാലിന്‍റെ  മകള്‍ സെന്താമരൈയുടെ  വീട്ടില്‍  റെയ്ഡ്  ഉണ്ടായത്.  ചെന്നൈയിലെ നീലാംഗരൈയിലെ വീട്ടിലാണ് റെയ്ഡ്  നടന്നത്. 

തമിഴ് നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡ്  വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.  

Also read: MK Stalin ന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്, മരുമകന്റെ സ്ഥപാനങ്ങളിലും റെയ്ഡ്

തമിഴ് നാട്ടില്‍  AIADMK+BJP സഖ്യവും   DMK കോണ്‍ഗ്രസ്‌  സഖ്യവും തമ്മിലാണ് പോരാട്ടം.  ഏപ്രില്‍  6നാണ്  234   അംഗ സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്‌ 2 നാണ് വോട്ടെണ്ണല്‍ നടക്കുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More