Home> India
Advertisement

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം!!

വിദേശികളെ ഭാര്യയാക്കിയവര്‍ പലരുമുണ്ടെന്നും അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളൂ

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം!!

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന പ്രസ്താവനയുമായി  
പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്.

പശ്ചിമ ബംഗാളിലെ ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും വിദേശിയിനം പശുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. 

വിദേശികളെ ഭാര്യയാക്കിയവര്‍ പലരുമുണ്ടെന്നും അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളൂവെന്നും ദിലീപ് ഘോഷ് പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുള്ളത് കൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളതെന്നാണ് ഘോഷിന്‍റെ വാദം. 

പശു നമ്മുടെ അമ്മയാണെന്നും പശുപാല്‍ കുടിച്ചാണ് നമ്മള്‍ ജീവിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം അമ്മയോട് മോശമായി പെരുമാറുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന 
രീതിയില്‍ മറുപടി നല്‍കുമെന്നും വ്യക്തമാക്കി. 

കൂടാതെ, ഇന്ത്യന്‍ മണ്ണില്‍ പശുവിനെ കൊല്ലുന്നതും കഴിക്കുന്നതും പാപമാണെന്നും ആദ്ദേഹം പറഞ്ഞു.

Read More