Home> India
Advertisement

റോഡിനായി കുഴിയെടുത്തു, ലഭിച്ചതോ!

സ്ത്രീകളായ തൊഴിലാളികള്‍ക്കാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്.

റോഡിനായി കുഴിയെടുത്തു, ലഭിച്ചതോ!

ഛത്തീസ്ഗഡ്‍: ഛത്തീസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ്‌ പണിയ്ക്ക് പോയ തൊഴിലാളിയ്ക്ക് കിട്ടിയത് ഒരു കുടം സ്വര്‍ണ്ണം. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ ഒരു കുടമാണ്‌ റോഡ്‌ പണിയ്ക്കിടയില്‍ കുഴിച്ച കുഴിയില്‍ നിന്നും കണ്ടെടുത്തത്. 

900 വര്‍ഷം പഴക്കമുണ്ട് ഈ സ്വര്‍ണനായണങ്ങള്‍ക്ക്. 57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, ഒരു സ്വര്‍ണ്ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് ഇങ്ങനൊരു നിധി ലഭിച്ചത്. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി.

സ്ത്രീകളായ തൊഴിലാളികള്‍ക്കാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്. 12-13 നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങളാണ് കുടത്തിലുള്ളത്. വിധര്‍ഭ (ഇപ്പോഴത്തെ മഹാരാഷ്ട്ര) ഭരിച്ചിരുന്ന യാദവ രാജവംശത്തിന്‍റെ കാലത്തുള്ള നാണയങ്ങളുടെ ലിഖിതങ്ങള്‍ ഈ നാണയത്തിലുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Read More