Home> India
Advertisement

ഗോഡ്‌സെ രാജ്യസ്‌നേഹി... അങ്ങനെ തന്നെ ആയിരിക്കും: സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍

ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നും അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍.

ഗോഡ്‌സെ രാജ്യസ്‌നേഹി... അങ്ങനെ തന്നെ ആയിരിക്കും: സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍

ഭോപ്പാല്‍: ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നും അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍. 

ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു. ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

"സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരൻ ഒരു ഹിന്ദു ആയിരുന്നു. പേര് നാഥുറാം ഗോഡ്സെ. ഇത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, ഗാന്ധി പ്രതിമയുടെ മുന്നിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. തന്‍റെ മനസ്സാക്ഷി അനുസരിച്ചു ഗാന്ധിയുടെ കൊച്ചുമകനാണ് താനെന്നും ഇന്ന് താന്‍ ആ കൊലപാതകത്തെ ചോദ്യം ചെയ്യുകയാണെന്നും ആ രീതിയില്‍ തന്‍റെ പരാമര്‍ശത്തെ കാണുക എന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. 

അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം. 

കമല്‍ ഹാസന്‍റെ ഈ പരാമര്‍ശം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. 

എന്നാല്‍, സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശം തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനുള്ള ഒരുക്കമാണോ എന്ന് കാണേണ്ടിയിരുക്കുന്നു.

 

Read More