Home> India
Advertisement

മദ്ധ്യപ്രദേശ് ആത്മീയാചാര്യന്‍ ഭയ്യുജി മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു

പല നേതാക്കന്മാരുടേയും ആത്മീയോപദേശകനുമായിരുന്ന അദ്ദേഹം, സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മന്ത്രി പദവി അടുത്തിടെ സ്വീകരിക്കുകയും ചെയ്തിരുന്നു.

മദ്ധ്യപ്രദേശ് ആത്മീയാചാര്യന്‍ ഭയ്യുജി മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു

ഇന്‍ഡോര്‍: മദ്ധ്യപ്രദേശിലെ ആള്‍ദൈവവും ആത്മീയ നേതാവുമായ ഭയ്യുജി മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു. അതീവഗുരുതരമായ അവസ്ഥയില്‍ അദ്ദേഹത്തെ ഇന്‍ഡോറിലെ ബോംബെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദ്ധ്യപ്രദേശിലെ മുന്‍നിര രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവുമധികം ഇടപെടലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പല നേതാക്കന്മാരുടേയും ആത്മീയോപദേശകനുമായിരുന്ന അദ്ദേഹം, സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മന്ത്രി പദവി അടുത്തിടെ സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, കുടുംബ പ്രശ്നങ്ങളാല്‍ ഭയ്യുജി ഏറെ നാളായി ദു:ഖിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെടിയുതിര്‍ക്കുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു

Read More