Home> India
Advertisement

ഗോവയില്‍ ബസ്‌സ്റ്റാന്‍ഡില്‍ തീപിടിത്തം

തിങ്കളാഴ്ച രാവിലെയോടെ ഗോവയുടെ തലസ്ഥാനമായ പനാജിയിലെ കദംബ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസ്സ്റ്റാന്‍ഡില്‍ തീപിടിത്തം. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

ഗോവയില്‍ ബസ്‌സ്റ്റാന്‍ഡില്‍ തീപിടിത്തം

പനാജി: തിങ്കളാഴ്ച രാവിലെയോടെ ഗോവയുടെ തലസ്ഥാനമായ പനാജിയിലെ കദംബ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസ്സ്റ്റാന്‍ഡില്‍ തീപിടിത്തം. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

ട്രാന്‍സ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസിനടിയില്‍ ഉണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിനാണ് തീ പിടിച്ചതെന്ന് കെടിസി മാനേജിംഗ് ഡയറക്ടര്‍ ഡെറിക്ക് പെരേര പറഞ്ഞു. ഇവിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിനു കാരണമായത്. ആര്‍ടിഒ ഓഫീസിലും തീ എത്തി. എന്നാല്‍ അഗ്നിശമന സേന പെട്ടെന്നു എത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടാവാതെ രക്ഷപെട്ടു എന്നും അദ്ദേഹം പറഞ്ഞു

Read More