Home> India
Advertisement

മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍

ആ​രോ​ഗ്യ​സ്ഥി​തി മോശമായതിനെതുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്കറെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍

ആ​രോ​ഗ്യ​സ്ഥി​തി മോശമായതിനെതുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്കറെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അതേസമയം, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഗര വികസനവകുപ്പ് മന്ത്രി വിജയ് സര്‍ദേശായിയുമായി രാഷ്ട്രീയ ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം രാത്രി ഏകദേശം പത്ത് മണിയോട് കൂടിയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

63കാരനായ പരീക്കര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മാസങ്ങളായി അമേരിക്കയിലും ഇന്ത്യയിലുമായി ചികിത്സയിലാണ്. 

അതേസമയം, ആശുപത്രി പരിസരത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

അതേസമയം, പരീക്കറിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത് റാണെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ ബിജെപിയും പ്രതിസന്ധിയിലാണ്. അതിനിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യം മോശമാകുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുകയാണ്. കൂടാതെ, . മുന്നണിയിലേയും പാര്‍ട്ടിയിലേയും പ്രശ്‌നങ്ങള്‍ മൂലം പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

എന്നാല്‍, അതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്മന്ത്രിയുമായ മഹാദേവ് നായിക് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. 

ഗോവയില്‍ പരീക്കറുടെ നേതൃത്വത്തില്‍ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ കൂടെക്കൂട്ടിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. പരീക്കറെ മാറ്റിയാല്‍ ഈ കൂട്ടുകെട്ട് തകരുമെന്ന സ്ഥിതിയാണ് ഇപ്പോള്‍. 

അതേസമയം, പരീക്കര്‍ രോഗാവസ്ഥയിലായ വിവരം പുറത്ത് വന്നതോടെ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

 

 

Read More