Home> India
Advertisement

LPG സിലിണ്ടറുകൾ‌ക്ക് സബ്‌സിഡിയ്ക്കൊപ്പം cash back കൂടി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം...

LPG സിലിണ്ടറുകൾ‌ക്ക് സബ്‌സിഡിയ്ക്കൊപ്പം   cash back കൂടി  ലഭിക്കും,  ചെയ്യേണ്ടത് ഇത്രമാത്രം...

 

New Delhi: വീടുകളിലെ അവശ്യ വസ്തുവാണ് LPG ഗ്യാസ്.   വിപണി പരിശോധിച്ചാല്‍ LPG ഗ്യാസ് സിലിണ്ടറിന്‍റെ വില  താരതമ്യേന ഉയര്‍ന്നു നില്‍ക്കുകയാണ്. 

ഈ സമയത്ത് ഗ്യാസ് സിലിണ്ടറിന് അല്പം വില കുറച്ചു കിട്ടിയാലോ? LPG ഗ്യാസ്  സിലിണ്ടറുകൾക്ക് സർക്കാർ സബ്സിഡി നൽകുന്നുണ്ട്.  എന്നാല്‍ സബ്സിഡിയ്ക്ക് പുറമേ cash back കൂടിയായാലോ? അതിനും വഴിയുണ്ട്.. ചെയ്യേണ്ടത് ഇത്രമാത്രം.... ആമസോണിൽ നിന്ന് നിങ്ങളുടെ  LPG ഗ്യാസ് സിലിണ്ടർ ബുക്ക് (Gas Cylinder booking)  ചെയ്യുക....!

fallbacks

ഒന്നാമതായി, നിങ്ങളുടെ മൊബൈലില്‍  ആമസോൺ  (Amazon) മൊബൈൽ അപ്ലിക്കേഷൻ  download ചെയ്യണം. നിങ്ങളുടെ  മൊബൈലില്‍ ഇതിനോടകം ഈ അപ്ലിക്കേഷന്‍ ഉണ്ടെങ്കിൽ, അതിലെ  ആമസോൺ പേ (Amazon pay) ഓപ്ഷനിലേക്ക് പോകുക.  തുടർന്ന് ബിൽ പേയ്‌മെന്‍റ്   (Bill Payments) ഓപ്ഷനിൽ ക്ലിക്കുചെയ്യുക. അതിൽ, ഗ്യാസ് സിലിണ്ടറിന്‍റെ ഓപ്ഷൻ ക്ലിക്കുചെയ്യുക. ഇതിനുശേഷം, ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ് എന്നിവയില്‍ ഏതെങ്കിലുമാവാം.   തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ LPG ID നൽകുക. ഗ്യാസ് ബുക്കിംഗ് പ്രക്രിയ ആരംഭിക്കുകയും നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങൾ സ്ക്രീനില്‍  വരികയും ചെയ്യും.

 

നിങ്ങൾ ആമസോണിൽ നിന്ന് LPG ഗ്യാസ് ബുക്ക് ചെയ്യുകയാണെങ്കിൽ 50 രൂപ  cash back ലഭിക്കും. ഈ ക്യാഷ്ബാക്ക് സർക്കാര്‍ നല്‍കുന്ന  സബ്സിഡിക്ക് പുറമേയാണ്.  നിങ്ങളുടെ ഗ്യാസ് കണക്ഷന്‍   ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയില്‍ ഏതെങ്കിലുമാണെങ്കില്‍  മാത്രമേ ഈ ആനുകൂല്യം  നിങ്ങള്‍ക്ക് ലഭിക്കൂ. 

fallbacks

ആമസോണ്‍ വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ആ സമയത്ത് തന്നെ payment നടത്തേണ്ടതായി വരും.   
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവ ഉപയോഗിച്ച്  പേയ്‌മെന്റുകൾ നടത്താ൦. നിങ്ങളുടെ ആമസോൺ പേ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ, നിങ്ങൾക്ക് ഇത് ഗ്യാസ് ബുക്കിംഗിലും ഉപയോഗിക്കാം.

Also read: LPG Gas: മൊബൈല്‍ നമ്പരില്‍ മാറ്റമുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്തോളൂ, അല്ലെങ്കില്‍ പാചക വാതകം ലഭിക്കില്ല

ആമസോൺ വഴി പണമടച്ചാലുടൻ നിങ്ങൾക്ക് സ്ഥിരീകരണം ലഭിക്കും. ഗ്യാസ് ബുക്കിംഗ് സ്ഥിരീകരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ബുക്കിംഗ് ഐഡിയും  ലഭിക്കും.  ഇതിനുശേഷം ഉപഭോക്താവിന്  ക്യാഷ്ബാക്ക് ലഭിക്കും. എന്നാൽ ഇതിനായി, നിങ്ങൾക്ക് ചിലപ്പോള്‍  3 ദിവസം കാത്തിരിക്കേണ്ടി വന്നേക്കാം. മറക്കരുതേ...ഡിസംബർ 1 വരെ മാത്രമേ  ഈ  ആനുകൂല്യം ലഭിക്കൂ.

Read More