Home> India
Advertisement

അവന്‍ എന്‍റെ മകന്‍! അച്ഛനെ നഷ്ടപ്പെട്ട മൂന്ന്‌ വയസുകാരനെ ഏറ്റെടുത്ത് ഗംഭീര്‍!!

കൊറോണ ബാധിതനായി മരിച്ചയാളിന്‍റെ മകനെ ഏറ്റെടുത്ത് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.

അവന്‍ എന്‍റെ മകന്‍! അച്ഛനെ നഷ്ടപ്പെട്ട മൂന്ന്‌ വയസുകാരനെ ഏറ്റെടുത്ത് ഗംഭീര്‍!!

കൊറോണ ബാധിതനായി മരിച്ചയാളിന്‍റെ മകനെ ഏറ്റെടുത്ത് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. 

കൊറോണ ബാധയെ തുടര്‍ന്ന് ചൊവാഴ്ച മരിച്ച ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്‍റെ മകനെയാണ് ഗംഭീര്‍ ഏറ്റെടുത്തത്. 

'കോണ്‍സ്റ്റബിള്‍ അമിത്തിനെ തിരികെ കൊണ്ടുവരാന്‍ നമുക്കാകില്ല. എന്നാല്‍, അദ്ദേഹത്തിന്‍റെ മകനെ സ്വന്തം മകനെ പോലെ നോക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാനാകും. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ (GGF) അവന്‍റെ വിദ്യാഭ്യാസ ചിലവുകള്‍ മുഴുവന്‍ വഹിക്കും.' -ട്വീറ്റില്‍ ഗംഭീര്‍ പറഞ്ഞു. 

#DelhiFailedAmit #CoronaWarriorsIndia തുടങ്ങിയ ടാഗുകള്‍ക്കൊപ്പമാണ് ഗംഭീര്‍ ട്വീറ്റ് പങ്കുവച്ചത്. 

'പോലീസുകാരോട് വിരോധമുള്ള എല്ലാവരും കോണ്‍സ്റ്റബിള്‍ അമിത്തിന്‍റെ ത്യാഗത്തെ കുറിച്ച് ചിന്തിക്കണം. ഡ്യൂട്ടിക്കിടെ കൊറോണ ബാധിച്ചാണ് അദ്ദേഹം മരിച്ചത്. കുടുംബത്തോടുള്ള അനുശോചനം.' -മറ്റൊരു ട്വീറ്റില്‍ ഗംഭീര്‍ വ്യക്തമാക്കി.

ഹരിയാനയിലെ സോനപത് സ്വദേശിയായ അമിത്തിന്‍റെ ഭാര്യയും മൂന്നു വയസുകാരനായ മകനും അവിടെയാണ് താമസം. ഗാന്ധി നഗറിലെ വാടക വീട്ടില്‍ സുഹൃത്തിനോപ്പമാണ് അമിത് താമസിച്ചിരുന്നത്. 

'അവര്‍ കുടുംബാംഗം'; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഭീര്‍

കൂടാതെ, ഡല്‍ഹിയിലെ സര്‍ക്കാര്‍ സംവിധാനമാന് അമിത്തിന്‍റെ മരണത്തിനു കാരണമെന്നും ഗംഭീര്‍ ആരോപിക്കുന്നു

ഡല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ്‌ അമിത് മരണത്തിനു കീഴടങ്ങിയത്. കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിച്ച അമിത് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. 

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച അമിത് കുമാറിന്‍റെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Read More