Home> India
Advertisement

ഗൗരി ലങ്കേഷ് വധം: അന്വേഷണത്തിനായി സ്കോട്ട്ലൻഡ് യാർഡും

മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിൽ എത്തിയിട്ടുള്ളത്.

ഗൗരി ലങ്കേഷ് വധം: അന്വേഷണത്തിനായി സ്കോട്ട്ലൻഡ് യാർഡും

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ  (എസ്.ഐ.ടി) സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിൽ എത്തിയിട്ടുള്ളത്.

കര്‍ണാടക സാഹിത്യകാരനും പണ്ഡിതനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനും സ്കോട്ട്ലാൻഡ് യാർഡിന്‍റെ സഹായം തേടിയിരുന്നു. ഗൗരി ലങ്കേഷിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന രണ്ട് മുൻ നക്സലുകളായ സിരിമാനെ നാഗരാജ്, നൂർ ശ്രീധർ എന്നിവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിൽ മിടുക്കരായ രണ്ട് ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് ഇന്ത്യയില്‍ എത്തിയത്. 

പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളെല്ലാം ഇവർ‌ക്കു കൈമാറി. ഇവ സൂക്ഷ്മമായി ഉദ്യോഗസ്ഥർ പഠിക്കും. ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടമാണു പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ മുഖ്യമായും അന്വേഷിക്കുന്നത്. വീട്ടിൽനിന്നും നഗരത്തിലെ ടോൾ ബൂത്തുകളിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 

Read More