Home> India
Advertisement

India-UK Travel| ഇന്ത്യയുടെ സമ്മർദ്ദതന്ത്രം ഫലം കണ്ടു; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറൻ്റൈൻ ഒഴിവാക്കി യുകെ

തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനേറ്റഡ് ആയ യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു.

India-UK Travel| ഇന്ത്യയുടെ സമ്മർദ്ദതന്ത്രം ഫലം കണ്ടു; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറൻ്റൈൻ ഒഴിവാക്കി യുകെ

ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിൻ (Fully vaccinated) സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കി യുകെ. തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനേറ്റഡ് ആയ യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു.

കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ ചെയ്ത ഇന്ത്യൻ യാത്രക്കാർക്ക് ക്വാറന്റൈൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യാഴാഴ്ച വ്യക്തമാക്കി. ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വിറ്ററിൽ (Twitter) ഒരു വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ നിയമങ്ങളുടെ (Law) ഭാഗമായി പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത ഇന്ത്യൻ യാത്രക്കാരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന തീരുമാനം ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് എല്ലാ ബ്രിട്ടീഷ് യാത്രക്കാർക്കും പിസിആർ പരിശോധനകളും 10 ദിവസത്തെ ക്വാറന്റൈനും ആവശ്യമാണെന്ന് ഇന്ത്യയും തീരുമാനം എടുത്തിരുന്നു.

ALSO READ: Sputnik V Vaccine : സ്പുട്നിക് വാക്‌സിന്റെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്ന് റഷ്യ

കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അം​ഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു യുകെ (UK). ഇതേ തുടർന്നാണ് ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയും ക്വാറന്റൈൻ നിർബന്ധമാക്കിയത്. ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുകെ നിയന്ത്രണം നീക്കി. എന്നാൽ കോവാക്സിൻ സ്വീകരിച്ച യാത്രക്കാർ ക്വാറന്റൈൻ പാലിക്കേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More