Home> India
Advertisement

ദീപാവലിയോടെ ഇന്ധനവില കുറയും: ധര്‍മേന്ദ്ര പ്രധാന്‍

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ പ്രതിദിനം മാറ്റം വരുത്തുന്ന സംവിധാനം നിലവില്‍ വന്ന ശേഷം ഉയര്‍ന്ന ഇന്ധനവിലയില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കേന്ദ്രം രംഗത്ത്.

ദീപാവലിയോടെ ഇന്ധനവില കുറയും: ധര്‍മേന്ദ്ര പ്രധാന്‍

അമൃത്സർ: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ പ്രതിദിനം മാറ്റം വരുത്തുന്ന സംവിധാനം നിലവില്‍ വന്ന ശേഷം ഉയര്‍ന്ന ഇന്ധനവിലയില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കേന്ദ്രം രംഗത്ത്. 

അടുത്ത മാസം ദീപാവലിയോടെ ഇന്ധനവില കുറയുമെന്ന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അമേരിക്കയിലുണ്ടായ വെള്ളപ്പൊക്കം മൂലം എണ്ണ ഉൽപ്പാദനം 13 ശതമാനം കുറഞ്ഞതാണ് എണ്ണവില വർദ്ധിക്കാന്‍ കാരണമെന്ന് പ്രധാന്‍ വ്യക്തമാക്കി.

എണ്ണകമ്പനികളുടെ ലാഭവിഹിതത്തെപ്പറ്റി ചോദിച്ചപ്പോള്‍, അതിന്‍റെ നിയന്ത്രണം സര്‍ക്കാരിനാണ്. കമ്പനികള്‍ ഉയര്‍ന്ന ലാഭവിഹിതം ഈടാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് അത് നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് വളരെയധികം ഗുണകരമാണെന്ന് പ്രധാന്‍ മറുപടി നല്‍കി. ഈ മാസം കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ പ്രധാന്, സ്കിൽ ഡെവലപ്മെന്റ്, എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകിയിട്ടുണ്ട്.

Read More