Home> India
Advertisement

ഇന്ധനവില വര്‍ധന: പ്രധാനമന്ത്രി എണ്ണക്കമ്പനി മേധാവികളുമായി ചര്‍ച്ചയ്ക്ക്

രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ എണ്ണവില 2.50 രൂപ കുറച്ചതിന് ശേഷവും രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും.

ഇന്ധനവില വര്‍ധന: പ്രധാനമന്ത്രി എണ്ണക്കമ്പനി മേധാവികളുമായി ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ എണ്ണവില 2.50 രൂപ കുറച്ചതിന് ശേഷവും രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും.

ഇറാന് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുവാനിരിക്കെ ഇന്ധനവില വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവും പരിഭ്രാന്തിയിലാക്കിയ സാഹചര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി മുന്‍പ് പറഞ്ഞിരുന്നു. 

ന്യൂഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലും എണ്ണവില കുതിക്കുകയാണ്. ഡീസല്‍ വിലയും സമാനമായ വര്‍ദ്ധനവാണ് കാണിക്കുന്നത്. 

നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. എക്സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണവില  വീണ്ടു പഴയ സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

 

 

Read More