Home> India
Advertisement

Fuel Price നൂറ് കടന്നു, ഇന്ധനവില വര്‍ദ്ധനയ്ക്ക് കാരണം അന്താരാഷ്ട്ര വിപണിയെന്ന് പെട്രോളിയം മന്ത്രി Dharmendra Pradhan

കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇന്ധനവില നൂറു കടന്നിരിയ്ക്കുകയാണ് .

Fuel Price നൂറ് കടന്നു,  ഇന്ധനവില  വര്‍ദ്ധനയ്ക്ക്  കാരണം അന്താരാഷ്ട്ര വിപണിയെന്ന്  പെട്രോളിയം മന്ത്രി  Dharmendra Pradhan

New Delhi: കോവിഡ്  സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ  ഇന്ധനവില നൂറു കടന്നിരിയ്ക്കുകയാണ് .  

പെ​ട്രോ​ളി​നും ഡീ​സ​ലി​നും  ലി​റ്റ​റി​ന് 28 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് കൂട്ടിയത്. ഈ ​മാ​സം ഇ​ത് നാ​ലാം ത​വ​ണയാണ് ഇന്ധനവില (Fuel Price)  വര്‍ദ്ധിപ്പിക്കുന്നത്.  കഴിഞ്ഞ  37 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 21 ത​വ​ണ​യാണ്  ഇ​ന്ധ​ന​വി​ല  എ​ണ്ണ​ക്കമ്പനി​ക​ള്‍  കൂട്ടിയത്.

ഇന്നത്തെ വില വര്‍ദ്ധനയോടെ  രാ​ജ്യ​ത്തെ 135 ജി​ല്ല​ക​ളി​ല്‍  പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റി​യും ക​ട​ന്നു കു​തി​ക്കു​ക​യാ​ണ്. 

കേ​ര​ളത്തി​ലും ചില ജില്ലകളില്‍  പെ​ട്രോ​ള്‍ വി​ല നൂ​റു രൂ​പ  കടന്നു.  തി​രു​വ​ന​ന്ത​പു​ര​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് ഇന്ധനവില സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ന്ന​ത്. പ്രീ​മി​യം പെ​ട്രോ​ളി​ന് പാ​റ​ശാ​ല​യി​ല്‍ ലി​റ്റ​റി​ന് 101.14 രൂ​പ​യും ബ​ത്തേ​രി​യി​ല്‍ 100.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

ഇന്ന് വില വര്‍ദ്ധനവ്‌ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്  മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

Also Read: GST വരുമാനത്തിൽ കുറവ്; മെയ് മാസത്തിലെ വരുമാനം 1,02,709 കോടി രൂപ

അതേസമയം, രാജ്യത്ത്  ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ഉയരുന്ന അവസരത്തില്‍  കേന്ദ്ര പെട്രോളിയം  മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ (Dharmendra Pradhan) വിശദീകരണം നല്‍കി. രാജ്യത്ത് ഇപ്പോള്‍ ഇന്ധനവില വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം   ആഗോള  വിപണിയില്‍  ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവാണ് എന്ന് മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന്  വില 70 ഡോളറായി  വര്‍ദ്ധിച്ചതാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിക്കുന്നത്, അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്‌ ആവശ്യമായ 80% ഇന്ധനവും  ഇറക്കുമതി ചെയ്യുന്നതിനാല്‍ വില വര്‍ദ്ധന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:  Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ

കൂടാതെ, ഇന്ധനവില നിയന്ത്രിക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ GST പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അതിന് GST കൗണ്‍സിലില്‍ അംഗങ്ങള്‍ സമ്മതിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോള്‍ വില  ​നി​യ​ന്ത്ര​ണം 2010ലും ​ഡീ​സ​ലി​ന്‍റേ​ത് 2014ലും ​സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ മ​റ​വി​ലാ​ണ് എ​ണ്ണ​ക്കമ്പനി​ക​ള്‍ വി​ല​കൂ​ട്ട​ല്‍ പ​തി​വാ​ക്കി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More