Home> India
Advertisement

ഫാ. ടോമിന്‍റെ മോചനം: സുഷമ സ്വരാജിന് നന്ദി പറഞ്ഞ് സി. ബി. സി. ഐ

ഐഎസ് ത്രീവവാദികളുടെ പിടിയിലായ ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിന് വേണ്ടി പരിശ്രമിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഫാദറിന്‍റെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്കാണ് നന്ദി അറിയിച്ചത്.

ഫാ. ടോമിന്‍റെ മോചനം: സുഷമ സ്വരാജിന് നന്ദി പറഞ്ഞ് സി. ബി. സി. ഐ

ദില്ലി: ഐഎസ് ത്രീവവാദികളുടെ പിടിയിലായ ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിന് വേണ്ടി പരിശ്രമിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഫാദറിന്‍റെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്കാണ് നന്ദി അറിയിച്ചത്. 

സി ബി സി ഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌കരാനസാണ് സുഷമ സ്വരാജിന് കത്തയച്ചത്.

സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍പ് പത്ര സമ്മേളനത്തിലൂടെ അദ്ദേഹം നന്ദി സുഷമ സ്വരാജിന് അറിയിച്ചിരുന്നു. എന്നാല്‍ സുഷമ സ്വരാജിന് അദ്ദേഹം അയച്ച സന്ദേശത്തില്‍, വ്യക്തിപരമായി നന്ദി അറിയിച്ചില്ലെങ്കില്‍ അത് തന്‍റെ ഭാഗത്തുനിന്നുള്ള കൃത്യവിലോപം ആയിരിക്കും എന്നും ഇന്ത്യയിലെ 20 മില്യണ്‍ കത്തോലിക്കാ വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും നിങ്ങളെ സ്മരിക്കുമെന്നും നിങ്ങളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം കുറിച്ചു.  

 

 

Read More