Home> India
Advertisement

കരസേന മുന്‍ ഉപമേധാവി ബിജെപിയില്‍ ചേര്‍ന്നു

38 വർഷത്തെ സൈനിക സേവനത്തിനു ശേഷമാണു മലയാളിയായ ശരത് ചന്ദ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

കരസേന മുന്‍ ഉപമേധാവി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കരസേനയുടെ മുന്‍ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. ശരത് ചന്ദ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൽ നിന്നുമാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. 

38 വർഷത്തെ സൈനിക സേവനത്തിനു ശേഷമാണു മലയാളിയായ ശരത് ചന്ദ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

രാജ്യസുരക്ഷയ്ക്ക് ഒരു ശക്തമായ ഭരണ നേതൃത്വം ഉണ്ടാകണമെന്നാണ് ഒരു സൈനികനെന്ന നിലയിൽ തന്‍റെ ആഗ്രഹമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണസാരഥ്യത്തിൽ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

Read More