ന്യൂഡല്‍ഹി: മുന്‍ ആംആദ്മി എംഎല്‍എയായിരുന്ന കപില്‍ മിശ്ര ഇന്ന് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഈ വിവരം കപില്‍ മിശ്ര തന്നെയാണ് ട്വീറ്റ് ചെയ്തത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാളിന്റെ അടുത്ത സഹായിയായിരുന്ന മിശ്ര കാരവാല്‍ നഗര്‍ എംഎല്‍എ ആയിരുന്നു.
I am joining BJP tomorrow at 11 a.m.
— Kapil Mishra (@KapilMishra_IND) August 16, 2019
दिल्ली चले मोदी के साथ
താന്‍ ശനിയാഴ്ച ബിജെപിയില്‍ അംഗത്വമെടുക്കുമെന്നും നരേന്ദ്ര മോദിക്കൊപ്പം ചേരുന്നുവെന്നും മിശ്ര ട്വിറ്ററില്‍ കുറിച്ചു. ബിജെപിയില്‍ ചേരണമെന്നുള്ളത് കുറെ നാളുകളായിട്ടുള്ള തന്റെ ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം വന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2019 ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി മിശ്ര വോട്ട് തേടിയിരുന്നു എന്നൊരു ആരോപണം ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 11 മണിയ്ക്ക് അംഗത്വം സ്വീകരിക്കുമെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.