Home> India
Advertisement

നാളെ 4 മണിക്ക് കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്

സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദത്തിനു ശേഷം കോടതി തങ്ങളുടെ തീരുമാനം അറിയിച്ചു. അതായത് നാളെ 4 മണിക്ക് യെദ്ദ്യുരപ്പയ്ക്ക് വിശ്വാസവോട്ട് തേടണം.

നാളെ 4 മണിക്ക് കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദത്തിനു ശേഷം കോടതി തങ്ങളുടെ തീരുമാനം അറിയിച്ചു. അതായത് നാളെ 4 മണിക്ക് യെദ്ദ്യുരപ്പയ്ക്ക് വിശ്വാസവോട്ട് തേടണം. 

വിശ്വാസവോട്ടെടുപ്പിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. എന്നാല്‍ യെദ്ദ്യുരപ്പയുടെ മന്ത്രിസഭയെ പിരിച്ചുവിടില്ല എന്നും കോടതി അറിയിച്ചു. 

എന്നാല്‍ അതിന് മുന്‍പായി പുതിയ നിയമ സഭ നിലവില്‍ വരുമ്പോള്‍ പാലിക്കേണ്ട ചില ചട്ടവട്ടങ്ങള്‍ ഉണ്ട്. അതായത് പ്രോട്ടേം സ്പീക്കറുടെ നിയമനവും ശേഷം എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞയുമാണ് അത്. കീഴ്വഴക്കമനുസരിച്ച് ഏറ്റവും പ്രായം കൂടിയ അംഗമാണ്  പ്രോട്ടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുക. ഇതെല്ലം കഴിഞ്ഞായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുക. 

അതേസമയം നാളെ വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന കോണ്‍ഗ്രസിന്‍റെ വാദം കോടതി അംഗീകരിച്ചു. 

കോടതിയുടെ തീരുമാനത്തില്‍ ഇതുവരെ ഈ വിഷയത്തില്‍ മേല്‍ക്കൈ നേടിയിരുന്ന ബിജെപിയ്ക്ക് തിരിച്ചടിയായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇരു പക്ഷത്തിനും നാളെ വിശ്വാസവോട്ടെടുപ്പ് തേടുന്നതില്‍ ആശങ്കയുള്ളതായും സൂചനയുണ്ട്.

 

 

 

 

 

 


 

 

 

Read More