Home> India
Advertisement

ലോക്ക് ഡൌണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടും!

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നീട്ടി ഒഡീഷ.

ലോക്ക് ഡൌണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടും!

ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നീട്ടി ഒഡീഷ. 

ലോക്ക് ഡൌണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യാമന്ത്രി നവീന്‍ പട്നാകിക്കാണ് അറിയിച്ചത്. 

രാജ്യത്ത് ലോക്ക് ഡൌണ്‍ നീട്ടുന്നതിനു മുന്‍പ് സംസ്ഥാനം അത് നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിയ്ക്കെതിരെ പോരാടാന്‍ ഊര്‍ജ്ജം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

'കൊറോണ വൈറസ് വ്യാപനം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി ആണ്. ജീവിത സാഹചര്യങ്ങള്‍ ഇനി പഴയത് പോലെയാകില്ല. നമ്മള്‍ ഇതെല്ലാം മനസിലാക്കി ധൈര്യപൂര്‍വ്വം മുന്നോട്ട് പോകണം.' - പട്നായിക് പറഞ്ഞു.
 
സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ നീട്ടിയത് പോലെ കേന്ദര്‍ സര്‍ക്കാരും രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ നീട്ടണമെന്നും ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നിര്‍ത്തിവച്ചിരിക്കുന്ന റെയില്‍-വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 ശേഷമേ പുനരാരംഭിക്കാവൂ എന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളില്‍ പ്രതിരോധ നടപടി എന്ന രീതിയില്‍ ഒരു ലക്ഷത്തിലധികം റാപ്പിഡ് ടെസ്റ്റുകള്‍ നടത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.  ഭക്ഷണ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സാമൂഹ അകലം പാലിച്ചുകൊണ്ട് വിളവെടുപ്പുകള്‍ നടത്താനും തീരുമാനിച്ചു. 

അതേസമയം, 42 കൊറോണ വൈറസ് കേസുകളാണ് ഒഡീഷയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ലോക്ക് ഡൌണ്‍ നീട്ടണമെന്ന ആവശ്യവുമായി നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. 

Read More