Home> India
Advertisement

കേടായ വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേടായ വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചെന്നും ഇതുകാരണം വോട്ടിംഗിന് കുഴപ്പം ഒന്നും ഉണ്ടായില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍. കേടായ മെഷീനുകളാണ് എല്ലായിടത്തുമെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു കമ്മീഷന്‍.

കേടായ വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചെന്ന് ഇലക്ഷന്‍ കമ്മീഷന്‍

അഹമ്മദാബാദ്: ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേടായ വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചെന്നും ഇതുകാരണം വോട്ടിംഗിന് കുഴപ്പം ഒന്നും ഉണ്ടായില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍.  കേടായ മെഷീനുകളാണ് എല്ലായിടത്തുമെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു കമ്മീഷന്‍. 

 ആകെയുള്ള 24,000 ബൂത്തുകളില്‍ ആറോ ഏഴോ എണ്ണത്തില്‍ മാത്രമാണ് വോട്ടിംഗ് മെഷീനുകള്‍ കേടായിട്ടുണ്ടായിരുന്നത്. ഇവ പതിനൊന്നു മണിയോടെ മാറ്റി സ്ഥാപിക്കുകയും ചെയ്തു. കേടായാല്‍ പകരം ഉപയോഗിക്കാനായി മെഷീനുകള്‍ ശേഖരത്തില്‍ ഉണ്ടായിരുന്നു, മാത്രമല്ല ഇവയെല്ലാം വിദഗ്ധര്‍ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ അചല്‍ കുമാര്‍ പറഞ്ഞു.

 

Read More