Home> India
Advertisement

മോദിയുടെ 2000 രൂപ വേണ്ട; പകരം ദയാവധം ആവശ്യപ്പെട്ട് കര്‍ഷകന്‍

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയ്ക്കെതിരെ കര്‍ഷകന്‍റെ പ്രതിഷേധം‍.

മോദിയുടെ 2000 രൂപ വേണ്ട; പകരം ദയാവധം ആവശ്യപ്പെട്ട് കര്‍ഷകന്‍

ആഗ്ര: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയ്ക്കെതിരെ കര്‍ഷകന്‍റെ പ്രതിഷേധം‍. 

ആഗ്രയില്‍ ഉരുളക്കിഴങ്ങ് കൃഷി ഉപജീവനമാക്കിയ പ്രതീപ് ശര്‍മ്മയാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

പദ്ധതി പ്രകാരം ലഭിച്ച 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരികെ നല്‍കിയാണ് കര്‍ഷകന്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. 

2000 രൂപയ്ക്ക് പകരം തനിക്ക് ദയാവധം അനുവദിക്കണമെന്നും മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ കര്‍ഷകന്‍ പറയുന്നു.

 35 ലക്ഷത്തോളം രൂപ കടബാധ്യതയുള്ള ശര്‍മ്മ 2016 ല്‍ കൃഷിയിലുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, നിരാശയായിരുന്നു ഫലം.

പാവപ്പെട്ട കര്‍ഷകനെ സഹായിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ദയാവധമെങ്കിലും അനുവദിക്കണമെന്നാണ് ഈ മുപ്പത്തിയൊന്‍പതുകാരന്‍ പറയുന്നത്. 

സംസ്ഥാന സര്‍ക്കാരിനോടും, കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സി൦ഗിനോടും ശര്‍മ്മ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കടക്കെണിയിലായിരുന്ന ശര്‍മ്മയുടെ ബന്ധു 2015ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

അന്നും കര്‍ഷകര്‍ നേരിടുന്ന കടക്കെണിയുടെ പ്രശ്‌നം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വേണ്ട സഹായം അപ്പോഴും ലഭിച്ചില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

Read More