Home> India
Advertisement

ബിജെപിയെ മുക്കിയത് ഫഡ്നാവിസിന്‍റെ അധികാര മോഹം

ഫഡ്നാവിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത്.

ബിജെപിയെ മുക്കിയത് ഫഡ്നാവിസിന്‍റെ അധികാര മോഹം

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. 

ഫഡ്നാവിസിന്‍റെ അധികാരമോഹമാണ് മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് ഈ അവസ്ഥ വന്നതെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷം ഇല്ലെന്നും ശരദ് പവാര്‍ യുഗം അവസാനിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഫഡ്നാവിസിന് പ്രതിപക്ഷത്തിരിക്കേണ്ടിവന്നെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു. 

അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഫഡ്നാവിസ് പറയുന്നതെന്നും ആദ്ദേഹത്തിന്‍റെ ഈ അധികാരമോഹമാണ് ബിജെപിയെ മുക്കികളഞ്ഞതെന്നും അമിത ആത്മവിശ്വാസവും ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളിലുള്ള അന്ധമായ വിശ്വാസവും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി തകര്‍ത്തുവെന്നും അദ്ദേഹം സാമ്നയില്‍ കുറിച്ചു. 

അജിത് പവാറിന്‍റെ നീക്കം ത്രികക്ഷി സഖ്യ രൂപീകരണം വേഗത്തിലാക്കിയെന്നും. ശരദ് പവാര്‍ മുന്‍കൈ എടുത്തതുകൊണ്ടാണ് സഖ്യം യാഥാര്‍ഥ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.  

മാത്രമല്ല എല്ലാത്തിനും വഴിതെളിച്ചത് സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയാണെന്നും സഞ്ജയ്‌ റാവത്ത് ചൂണ്ടിക്കാട്ടി. തികക്ഷി സഖ്യത്തിലെ മൂന്ന്‍ തലവന്മാരും ഒന്നിച്ചെടുത്ത തീരുമാനം മഹാരാഷ്ട്ര സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ശക്തരായ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ അധികാരത്തിലേറിയത്. ത്രികക്ഷി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നും റാവത്ത് വ്യക്തമാക്കി.

Read More