ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്...
ഹരിയാനയില്‍ ബിജെപി വന്‍ വിജയം നേടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോള്‍ പ്രവചനം. ഹരിയാനയില്‍ ബിജെപി 70-ല്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 166-194 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം 72-90 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ 22-34 സീറ്റുകളും നേടും.
ടൈംസ് നൗ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് 230 സീറ്റുകളാണു പ്രവചിക്കുന്നത്. എബിപി ന്യൂസ് മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് 204 സീറ്റ് പ്രവചിക്കുന്നു.
എന്ഡിടിവിയാകട്ടെ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യത്തിന് 211 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 64 സീറ്റില്‍ ഒതുങ്ങുമെന്നും എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ഡിടിവി ഹരിയാനയില്‍ ബിജെപിക്ക് 66 സീറ്റും കോണ്‍ഗ്രസിന് 14 സീറ്റും പ്രവചിക്കുന്നത്.
ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 188-200 സീറ്റുകള്‍ നേടും. ടിവി 9 മറാത്തി-സിസെറോ എക്സിറ്റ് പോള്‍ പ്രകാരം ബിജെപി-സേന സഖ്യത്തിന് 197 സീറ്റുകളും, സിഎന്‍എന്‍ ന്യൂസ് 18-ഇപ്സോസ് എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യത്തിന് 243 സീറ്റുകളുമാണു പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 41, മറ്റുള്ളവര്‍ക്കു നാല് എന്നിങ്ങനെയാണ് സിഎന്‍എന്‍ ന്യൂസ് 18-ഇപ്സോസ് എക്സിറ്റ് പോള്‍.
ഹരിയാനയില്‍ ഇന്ത്യാ ന്യൂസ്-പോള്‍സ്ട്രാറ്റ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 75-80 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 9-12 സീറ്റുകളില്‍ ഒതുങ്ങുമെന്നും എക്സിറ്റ് പോളില്‍ പറയുന്നു. റിപ്പബ്ളിക് ജന്‍കി ബാത്ത് എക്സിറ്റ് പോള്‍ പ്രകാരം ഹരിയാനയില്‍ ബിജെപിക്ക് 52-63 സീറ്റുകളും കോണ്‍ഗ്രസിന് 15-19 സീറ്റുകളുമാണു പ്രതീക്ഷിക്കപ്പെടുന്നത്.
എക്സിറ്റ് പോള്‍ പ്രകാരം മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരമുറപ്പിച്ചിരിക്കുകയാണ്.
അധികാരത്തില്‍ തിരിച്ചെത്താനുള്ള ലക്ഷ്യത്തോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിനിടയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി വോട്ട് തേടിയത്.