Home> India
Advertisement

Cyber Crime: നെറ്റ് ബാങ്കിംഗ് തട്ടിപ്പ്, മുൻ കേന്ദ്ര ഐടി മന്ത്രിയ്ക്ക് നഷ്ടമായത് 99,999 രൂപ!!

Cyber Crime: പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തന്‍റെ ഫോണിലേക്ക് വന്നില്ലെന്നും ദയാനിധി മാരന്‍ എക്സില്‍ കുറിച്ചു.

Cyber Crime: നെറ്റ് ബാങ്കിംഗ് തട്ടിപ്പ്, മുൻ കേന്ദ്ര ഐടി മന്ത്രിയ്ക്ക് നഷ്ടമായത് 99,999 രൂപ!!

Chennai: മുന്‍ കേന്ദ്ര കേന്ദ്ര ഐടി മന്ത്രിയേയും തട്ടിപ്പിനിരയാക്കി സൈബര്‍ തട്ടിപ്പുകാര്‍.  മുൻ കേന്ദ്ര ഐടി മന്ത്രിയും മുതിർന്ന ദ്രാവിഡ മുന്നേറ്റ കഴകം (DMK) നേതാവുമായ ദയാനിധി മാരൻ ആണ് ഒക്ടോബർ 10 ന് നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ 99,999 രൂപ കബളിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. 

Also Read:  2000 Rupee Note: 2000 രൂപ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? ഈ 19 സ്ഥലങ്ങളിൽ മാറ്റിയെടുക്കാം 

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള OTP പോലും തന്‍റെ ഫോണിലേക്ക് വന്നില്ലെന്നും നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ തന്‍റെ  99999  നഷ്ടപ്പെട്ടതായി അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. 

കഴിഞ്ഞ ഒക്ടോബര്‍ 10ന് ആക്സിസ് ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് നെറ്റ് ബാങ്കിംഗിലൂടെ  ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-ബിൽഡെസ്ക് മുഖേന പണം ട്രാന്‍സ്ഫര്‍ ചെയ്തെന്ന് ദയാനിധി മാരന്‍ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് തന്‍റെ  അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തന്‍റെ ഫോണിലേക്ക് വന്നില്ലെന്നും ദയാനിധി മാരന്‍ എക്സില്‍ കുറിച്ചു. പകരം ജോയിന്‍റ് അക്കൗണ്ട് ഹോള്‍ഡറായ ഭാര്യയുടെ ഫോണിലേക്ക് ബാങ്കില്‍ നിന്ന് വിളിച്ച് ഇടപാട് നടന്നോ എന്ന് സ്ഥിരീകരിക്കാനുള്ള ധൈര്യം തട്ടിപ്പുകാര്‍ കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. 


അവരുടെ ഡിസ്പ്ലേ ചിത്രത്തിൽ @cbic_india എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്. പിന്നാലെ തന്‍റെ എല്ലാ ബാങ്ക് ഇടപാടുകളും ബ്ലോക്ക് ചെയ്തെന്നും ദയാനിധി മാരന്‍ പറഞ്ഞു. 

“അവർ എങ്ങനെയാണ്എന്‍റെ വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്‌തതെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ ഇത്ര എളുപ്പത്തിൽ ലംഘിച്ചുവെന്നുമാണ് തന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതൊരു ഫിഷിംഗ് ആക്രമണമായിരുന്നില്ല അല്ലെങ്കിൽ തന്ത്രപ്രധാനമായ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതെങ്ങനെ  സംഭവിച്ചു എന്നതിനെക്കുറിച്ച് @AxisBank ന് ഒരു സൂചനയും ഇല്ലായിരുന്നു. ഇടപാട് നടക്കുന്നതിന് എന്‍റെ നമ്പറിൽ നിന്ന് OTP ആവശ്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് അവർക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല” – ദയാനിധി മാരന്‍ പറഞ്ഞു.

സാങ്കേതികവിദ്യയെക്കുറിച്ച് ബോധവാനും  സ്വകാര്യ ഡാറ്റയിൽ ജാഗ്രത പുലർത്തുന്നവനുമായ ഒരാൾക്ക് ഇത് സംഭവിക്കുകയാണെങ്കിൽ, ഡിജിറ്റൽ ഉപയോക്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും കാര്യമോ? ആരുടെയെങ്കിലും ഡാറ്റ സുരക്ഷിതമാണോയെന്നും അദ്ദേഹം ചോദിച്ചു.

2020 ജനുവരി മുതൽ 2023 ജൂൺ വരെയുള്ള ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളിൽ 75% വും  സാമ്പത്തിക തട്ടിപ്പുകളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ഡാറ്റയ്ക്കുള്ള സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിന്‍റെ അഭാവവും സെൻസിറ്റീവ് ആധാർ വിശദാംശങ്ങൾ വിൽക്കുന്ന റിപ്പോർട്ടുകളും അദ്ദേഹം എടുത്തുകാണിച്ചു. ബാങ്കുകളുടെ ഡാറ്റാ ലംഘനങ്ങളും റാൻസംവെയർ ആക്രമണങ്ങളും  ഇന്ന് സർവസാധാരണമാവുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More