Home> India
Advertisement

Karnataka Elections 2023: കർണാടകയിൽ 73.19% പോളിംഗ്, സർവകാല റെക്കോർഡ്

Karnataka Elections 2023: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിംഗ് ആണ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കര്‍ണാടകയില്‍ 73.19% പോളിംഗ് രേഖപ്പെടുത്തി. 2018 ൽ 72.44 ശതമാനം ആയിരുന്നു പോളിംഗ്.

Karnataka Elections 2023: കർണാടകയിൽ 73.19% പോളിംഗ്, സർവകാല റെക്കോർഡ്

Karnataka Elections 2023: നാൽപത് ദിവസം നീണ്ടുനിന്ന ആവേശകരമായ  തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലത്തിന് ശേഷം കര്‍ണാടക ബുധനാഴ്ച വിധിയെഴുതി.   രാവിലെ മുതല്‍ ഏറെ ആവേശത്തോടെയാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത്. 

പോളിംഗ്  ആരംഭിച്ച സമയം മുതല്‍ ഒട്ടുമിക്ക പോളിംഗ് സ്റ്റെഷനുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.  അതേസമയം, ഏറെ വൈകിയാണ് പോളിംഗ് സംബന്ധിച്ച അന്തിമ പട്ടിക പുറത്തുവന്നത്.  

Also Read:  Karnataka Elections 2023: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രധാന നേതാക്കള്‍ എവിടെ?

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിംഗ് ആണ് നടന്നത് എന്ന്  തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്ത് വോട്ടെടുപ്പ് അവസാനിച്ച്  24 മണിക്കൂറിന് ശേഷം അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിട്ടത്. ഇത്തവണ കര്‍ണാടകയില്‍ 73.19% പോളിംഗ് രേഖപ്പെടുത്തി.  2018 ൽ 72.44 ശതമാനം ആയിരുന്നു പോളിംഗ്. 

Also Read:   CBSE Results 2023 Update: CBSE 10, 12 ക്ലാസുകളിലെ റിസള്‍ട്ട് എപ്പോള്‍ പുറത്തുവരും? പരീക്ഷാഫലം എങ്ങിനെ ഡൗൺലോഡ് ചെയ്യാം 

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് ചിക്കബല്ലാപുര ജില്ലയിലാണ്. 85.56 ശതമാനം വോട്ടുകള്‍ ഇവിടെ രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്ത് ബെംഗളുരു റൂറൽ ആണ്. എന്നാല്‍, ഏറ്റവും കുറവ് പോളിംഗ് നടന്നത്  തലസ്ഥാന നഗരമായ ബെംഗളുരുവിലാണ്.  ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത് വെറും  52.33 ശതമാനം വോട്ടുകളാണ്. പതിവായി പോളിംഗ് ശതമാനം ഏറ്റവും കുറവ് രേഖപ്പെടുത്താറുള്ള മണ്ഡലമാണ് ബെംഗളൂരു സൗത്ത്.  

ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം ബെംഗളൂരു റൂറലിൽ ഉൾപ്പെടുന്ന ഹൊസക്കോട്ടെയാണ് . ഈ മണ്ഡലത്തിലെ 90.99  ശതമാനം  വോട്ടർമാരും സമ്മതിദാനവകാശം വിനിയോഗിച്ചു. കോലാറിലെ മാലൂർ മണ്ഡലത്തിൽ 89.7 ശതമാനവും മണ്ടിയയിലെ നാഗമംഗലയിൽ 89 ശതമാനവുംആളുകള്‍ വോട്ട് രേഖപ്പെടുത്തി. 

  പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മന്ത്രി വി സോമണ്ണയും ഏറ്റുമുട്ടിയ ദേശീയ ശ്രദ്ധയാകര്‍ഷിച്ച  വരുണയിൽ 84.74  ശതമാനമാണ് പോളിംഗ് നടന്നത്. പോളിങ് . അതേസമയം,  കനക്പുരയിൽ 84.42 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു. ജഗദീഷ് ഷട്ടർ മത്സരിച്ച ഹുബ്ബള്ളി ധാർവാർഡ് സെൻട്രൽ മണ്ഡലത്തിൽ പോളിംഗ് 64.14%  ൽ  ഒതുങ്ങി.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്  പോളിംഗ് ശതമാനത്തിൽ വര്‍ദ്ധന ഉണ്ട് എങ്കിലും ഇത്തവണയും ക്കുസഭയ്ക്കാണ് സാധ്യത. ഇത്തവണയും ഏറെക്കുറെ സമാന രീതിയിൽ വിധി വരുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്.

2018 ൽ ബിജെപി  104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്കിൽ ഇത്തവണ അത് കോൺഗ്രസ് ആകുമെന്ന വ്യത്യാസമാണ് ഉണ്ടാകുക. ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസിന് വോട്ടാക്കി മാറ്റാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.  

കൂടാതെ,  കോൺഗ്രസിന്‍റെയും ബിജെപിയുടെയും വോട്ടുവിഹിതത്തിൽ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും പ്രവചനങ്ങൾ പറയുന്നു. 2018 ൽ കോൺഗ്രസിന് 38 .14 ശതമാനം വോട്ടുവിഹിതവും ബിജെപിക്ക്  36.35 ശതമാനം വോട്ടുവിഹിതവുമാണ് ലഭിച്ചത്. എന്നാൽ ഇത്തവണ വോട്ടു വിഹിതത്തിൽ ആറ്  മുതൽ  എട്ടു ശതമാനം വരെ വ്യത്യാസം വരുമെന്നാണ് പ്രവചനം.

എന്നാല്‍ പോളിംഗ് ശതമാനം വല്ലാതെ ഉയരാത്തത് ഭരണ വിരുദ്ധ വികാരം ഇല്ലാത്തതിന്‍റെ സൂചനയാണെന്ന ആശ്വാസത്തിലാണ്‌ ബിജെപി നേത്രുത്വം 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More