Home> India
Advertisement

ഉത്തർപ്രദേശിlല്‍ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 28 കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ അലിഗഞ്ചിൽ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 28 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക്​ ​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ജെയ്​സ്​ പബ്​ളിക്​ സ്​കൂളി​ന്‍റെ ബസാണ്​ അപകടത്തിൽപ്പെട്ടത്​. കുട്ടികൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഉത്തർപ്രദേശിlല്‍ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 28 കുട്ടികൾ മരിച്ചു

അലഹബാദ്​: ഉത്തർപ്രദേശിലെ അലിഗഞ്ചിൽ സ്​കൂൾ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 28 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക്​ ​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ജെയ്​സ്​ പബ്​ളിക്​ സ്​കൂളി​ന്‍റെ ബസാണ്​ അപകടത്തിൽപ്പെട്ടത്​. കുട്ടികൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ന് പുലർച്ചെയാണ് അപകടം. അമിതവേഗത്തിൽ എത്തിയ ട്രക്ക്  മിനിബസിൽ ഇടിച്ചുകയറുകയായിരുന്നു. ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. മേഖലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 

 

 

അതിശൈത്യത്തെ തുടര്‍ന്ന് മൂന്നു ദിവസമായി അവധിയായിരുന്ന സ്‌കൂള്‍ ഇന്ന് വീണ്ടും തുറന്നതായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പറഞ്ഞു. സംഭവത്തെ തുടർന്ന്​ അടിയന്തരമായി സ്​കൂൾ അടക്കാൻ അധികൃതർ നിർദ്ദേശം നൽകി.

സർക്കാർ ഉത്തരവ്​ ലംഘിച്ച്​ പ്രവർത്തിച്ച സ്​കൂളിനെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ ഉത്തർപ്രദേശ്​ ഡി.ജി.പി ജാവേദ്​ അഹമദ്​ പറഞ്ഞു. അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനാണ് ആദ്യ പരിഗണനയെന്ന് ജാവേദ് പറഞ്ഞു.  അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More