Home> India
Advertisement

EPF: ദീപാവലിയ്ക്ക് മുമ്പ് തന്നെ PF പലിശ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചേക്കും..!! തുക എങ്ങനെ പരിശോധിക്കാം?

ഉത്സവ കാലമെത്തിയതോടെ രാജ്യത്തെ 6 കോടിയിലേറെ വരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.

EPF: ദീപാവലിയ്ക്ക് മുമ്പ് തന്നെ  PF പലിശ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചേക്കും..!! തുക എങ്ങനെ പരിശോധിക്കാം?

New Delhi:ഉത്സവ കാലമെത്തിയതോടെ  രാജ്യത്തെ  6 കോടിയിലേറെ വരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട്  ഓര്‍ഗനൈസേഷന്‍ (EPFO) ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 

ദീപാവലിയ്ക്ക് മുന്‍പായി 2020-21 കാലയളവിലെ പലിശ നിരക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് EPFO കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. 

EPFOയുടെ  ഏകദേശം 6 കോടിയിലേറെവരുന്ന  ഉപയോക്താക്കള്‍ക്ക് ഈ നേട്ടം ലഭ്യമാകും. 2020-21 സാമ്പത്തിക വര്‍ഷത്തെ 8.5% പിഎഫ് പലിശ നിരക്ക് കൈമാറുവാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു.കൂടാതെ,  തൊഴില്‍ വകുപ്പും ഈ തീരുമാനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. അതിനാല്‍, വൈകാതെ തന്നെ ഈ തുക  ഉപയോക്താക്കളുടെ അക്കൗണ്ടുകളിലെത്തും. 

2020-21 സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്ക് 8.5 ശതമാനമായി നിലനിര്‍ത്തുവാനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്. കഴിഞ്ഞ 7 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.  2019ല്‍ 8.65 ശതമാനമായിരുന്നു പലിശ നിരക്ക്

എന്നാല്‍, വ്യാജ ഫോണ്‍ കോളുകള്‍ വരികയാണെങ്കില്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് EPFOഅക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. EPFO യാതൊരു കാരണവശാലും അക്കൗണ്ട് ഉടമകളുടെ യുഎഎന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഫോണ്‍ കോളുകളിലൂടെ അന്വേഷിക്കുകയില്ല. അക്കൗണ്ട് ഉടമകളെ ഫോണ്‍ കോള്‍ മുഖേന ഇപിഎഫ്ഒ ബന്ധപ്പെടുകയുമില്ല എന്നും EPFOപങ്കുവച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

നിങ്ങളുടെ  PF അക്കൗണ്ടിലേക്ക് പലിശ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാം?   (How to get information about money transaction?) 

EPFO പലിശ കൈമാറ്റം ചെയ്യുന്നതിനെ സംബന്ധിച്ച് മുഴുവന്‍ ഉപയോക്താക്കളെയും സന്ദേശത്തിലൂടെ അറിയിക്കുന്നതാണ്. അതുപോലെ ഒരൊറ്റ സന്ദേശം അയയ്ക്കുന്നത് വഴി നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് വിവരങ്ങളും അറിയുവാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന രീതിയിലാണ് എസ്എംഎസ് സന്ദേശം അയക്കേണ്ടത്. 

സന്ദേശത്തിലെ അവസാന മൂന്ന് അക്ഷരങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന ഭാഷയെയാണ് സൂചിപ്പിക്കുന്നത്. അക്കൗണ്ട് വിവരങ്ങള്‍ നിങ്ങള്‍ക്ക് മലയാളത്തിലാണ് ലഭ്യമാകേണ്ടത് എങ്കില്‍ EPFOHO UAN MAL എന്ന രീതിയിലാണ് സന്ദേശം അയയ്‌ക്കേണ്ടത്. 

അക്കൗണ്ട് ഉടമ ശ്രദ്ധിയ്‌ക്കേണ്ട കാര്യം UAN മായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും എസ്എംഎസ് അയച്ചാല്‍ മാത്രമേ ഉപയോക്താവിന് ഈ സേവനം ലഭ്യമാവുകയുള്ളൂ. ഇത് കൂടാതെ 011-22901406 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും മിസ്ഡ് കോള്‍ നല്‍കിയാലും നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More