Home> India
Advertisement

EPF Alert..!! PF അക്കൗണ്ട് പാസ്ബുക്ക് പരിശോധിക്കാൻ സാധിക്കുന്നില്ലേ? കാരണമിതാണ്

രാജ്യത്തെ EPFO സമയാസമയങ്ങളില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാറുണ്ട്. ഏറ്റവും ഒടുവിലായി EPFO നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത് ഇ- നോമിനേഷന്‍ സംബന്ധിച്ചാണ്.

EPF Alert..!! PF അക്കൗണ്ട് പാസ്ബുക്ക് പരിശോധിക്കാൻ സാധിക്കുന്നില്ലേ? കാരണമിതാണ്

EPF Alert: രാജ്യത്തെ EPFO സമയാസമയങ്ങളില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാറുണ്ട്. ഏറ്റവും ഒടുവിലായി EPFO നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്  ഇ- നോമിനേഷന്‍ സംബന്ധിച്ചാണ്.

എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓർഗനൈസേഷൻ  (Employees Provident Fund Organisation - EPFO) എല്ലാ അക്കൗണ്ട് ഉടമകൾക്കും ഇ-നോമിനേഷൻ  (E-Nomination) നിർബന്ധമാക്കിയിരിയ്ക്കുകയാണ്. അക്കൗണ്ട് ഉടമകൾ ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍, ഏതെങ്കിലും സാഹചര്യത്തില്‍ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നിക്ഷേപതുക ക്ലെയിം ചെയ്യുന്നതിൽ പ്രശ്നങ്ങള്‍ നേരിടാം. അതിനാല്‍  ഇ - നോമിനേഷന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. 

UAN നമ്പർ വഴി ലോഗിൻ ചെയ്താൽ അക്കൗണ്ട് ഉടമകൾക്ക് അവരുടെ പിഎഫ് അക്കൗണ്ടിൽ  നിക്ഷേപിക്കപ്പെട്ട തുക എത്രയാണ് എന്ന് അറിയാന്‍ സാധിക്കും. UAN നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ പിഎഫ് അക്കൗണ്ടിന്‍റെ പാസ്ബുക്ക് എളുപ്പത്തിൽ പരിശോധിക്കാന്‍ സാധിക്കും.  

അതേസമയം, EPFO നിയമങ്ങള്‍ ഇപ്പോള്‍ കര്‍ശനമാക്കിയിരിയ്ക്കുകയാണ്. അതായത്, പിഎഫ് അക്കൗണ്ടിന്‍റെ പാസ്ബുക്ക് പരിശോധിക്കണമെങ്കില്‍ ഇ-നോമിനേഷന്‍ നടത്തിയിരിക്കണം.  EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കാത്ത സാഹചര്യത്തില്‍ PF അക്കൗണ്ട് തുക അറിയാന്‍ സാധിക്കില്ല.

അതായത്, നിങ്ങള്‍ EPFO വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പാസ്‌ബുക്ക് പരിശോധിക്കാനായി ആദ്യം  ഇ-നോമിനേഷൻ നടത്തിയിരിക്കണം. നിങ്ങൾ പാസ്ബുക്ക് പേജ് തുറക്കുമ്പോൾ തന്നെ വെബ്‌സൈറ്റിൽ ഇ-നോമിനേഷനുള്ള ഒരു പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകും. അതായത്, നിങ്ങള്‍ ഇ-നോമിനേഷൻ ഫയൽ ചെയ്യാത്ത സാഹചര്യത്തില്‍ ഈ ഈ പോപ്പ് അപ്പ് വിന്‍ഡോ പേജിൽ നിന്ന് മാറില്ല....!!  അതായത്,  PF അക്കൗണ്ട് ഉടമകൾക്ക് ഇ-നോമിനേഷൻ ചെയ്യാതെ അവരുടെ പാസ്ബുക്ക് പരിശോധിക്കാന്‍ സാധിക്കില്ല എന്നര്‍ത്ഥം...

അതായത്, നിങ്ങള്‍ക്ക് പാസ്ബുക്ക് പരിശോധിക്കാന്‍  സാധിക്കുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ  PF അക്കൗണ്ട് സുരക്ഷിതമാണ്. ഇ-നോമിനേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് ഇതുവഴി EPFO നല്‍കുന്നത്... അതിനാല്‍ എത്രയും പെട്ടെന്ന് ഇ-നോമിനേഷന്‍  പൂര്‍ത്തിയാക്കാം....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More