Home> India
Advertisement

EPFO Alert: ഇക്കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് PF അക്കൗണ്ടില്‍ നിക്ഷേപിച്ച തുക നഷ്ടപ്പെടാം..!!

പ്രൊവിഡന്‍ഡ് ഫണ്ട് സാധാരണ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.

EPFO Alert: ഇക്കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് PF അക്കൗണ്ടില്‍ നിക്ഷേപിച്ച തുക നഷ്ടപ്പെടാം..!!

EPFO Alert: പ്രൊവിഡന്‍ഡ് ഫണ്ട്  സാധാരണ  ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള വലിയ  ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു. 

ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പള ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ  ഒരു അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം  ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നു.  

Also Read:  Good News..! EPFO അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭിക്കും 40,000 രൂപ...!!    

 

 

സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം പ്രൊവിഡന്‍ഡ് ഫണ്ട്  ഏറെ സുരക്ഷിതമാണ്. എന്നാല്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനുള്ള  സാധ്യതകൾ ഏറെയാണ്. അതായത്,  ജോലി  മാറുന്നതും പഴയ സ്ഥാപനം അടച്ചുപൂട്ടപ്പെടുന്നതും PF അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കാം. അത്തരമൊരു സാഹചര്യത്തിൽ, EPFOയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. 

Also Read:  Vastu Tips: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ കാണുന്നത് അശുഭം, എല്ലാ മേഖലയിലും പരാജയം ഫലം

EPFO നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചേക്കാം

അതായത്, പുതിയ ജോലി ലഭിച്ച സാഹചര്യത്തില്‍, മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് നിങ്ങളുടെ പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ ചിലപ്പോള്‍ പ്രശ്നങ്ങള്‍ നേരിടാം. അതായത്,  പഴയ കമ്പനി അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ, നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് 36 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കിൽ, അതായത് പണം നിക്ഷേപിച്ചില്ല എങ്കില്‍  നിങ്ങളുടെ പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യും. ഇപിഎഫ്ഒ ഇത്തരം അക്കൗണ്ടുകൾ 'നിഷ്ക്രിയ വിഭാഗത്തിലാണ് സൂക്ഷിക്കുന്നത്.

അക്കൗണ്ട് എങ്ങനെ വീണ്ടും സജീവമാക്കാം? 
ഇത്തരത്തില്‍ അക്കൗണ്ട് 'നിഷ്ക്രിയമായാല്‍  നിങ്ങൾക്ക് ഇടപാട് നടത്താൻ കഴിയില്ല. അതിനായി  അക്കൗണ്ട് വീണ്ടും സജീവമാക്കേണ്ടിയിരിയ്ക്കുന്നു. നിങ്ങൾ ഇപിഎഫ്ഒയില്‍ അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍, 'നിഷ്‌ക്രിയമായ' ശേഷവും നിങ്ങളുടെ അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കുന്നത് തുടരുന്നു. അതായത്, നിങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടില്ല. അത്,  നിങ്ങള്‍ക്ക് തിരികെ ലഭിക്കും.  മുന്‍പ് ഈ  അക്കൗണ്ടുകൾക്ക് പലിശ ലഭ്യമായിരുന്നില്ല. പക്ഷേ, 2016-ൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും പലിശ നല്‍കുന്നത് തുടരുകയും ചെയ്തു.  

പ്രവർത്തനരഹിതമായ PF അക്കൗണ്ടുകൾ ആരാണ് ആധികാരികമാക്കുക? 
പ്രവർത്തനരഹിതമായ പിഎഫ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പരാതികള്‍ തീർപ്പാക്കുന്നതിന്, ജീവനക്കാരന്‍റെ തൊഴിലുടമ അത് സാധൂകരിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, കമ്പനി അടച്ചുപൂട്ടിയ അവസരത്തില്‍ ജീവനക്കാർ പരാതികള്‍ സാക്ഷ്യപ്പെടുത്താൻ ആരുമില്ലെങ്കിൽ, KYC രേഖകളുടെ അടിസ്ഥാനത്തിൽ  ആധികാരികമാക്കാന്‍ സാധിക്കും. 

ഓര്‍ക്കുക, PF അക്കൗണ്ട് ഉടമയ്ക്ക് 58 വയസ് ആകുന്നതുവരെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട തുകയ്ക്ക് പലിശ ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Read More