Home> India
Advertisement

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ(60)​ അന്തരിച്ചു; തന്‍റെ വ്യക്തിപരമായ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60)​ അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം.

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ(60)​ അന്തരിച്ചു; തന്‍റെ വ്യക്തിപരമായ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60)​ അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആര്‍.എസ്.എസിലൂടെ വളര്‍ന്നുവന്ന ദവെ ബി.ജെ.പിയുടെ സമുന്നത നേതാവുമാണ്. പാര്‍ട്ടിയിലെ പരിസ്ഥിതി വാദി എന്ന നിലയിലും ദവെ ശ്രദ്ധേയനാണ്. 

1956 ജൂലൈ ആറിന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ദവെ. കഴിഞ്ഞ വർഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ദവെ. നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര പോരാളിയായിരുന്നു അദ്ദേഹം.

അദവേയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദവെയുടെ അപ്രതീക്ഷിത വിയോഗമാണെന്നും തന്‍റെ വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താനുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.

 

 

ദവെയുടെ മരണത്തില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും സുരേഷ് പ്രഭുവും അനുശോചിച്ചു. മൃദുഭാഷിയും പരിസ്ഥിതി സ്‌നേഹിയും സാഹിത്യത്തിലും സംസ്‌കാരത്തിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ദവെയെന്ന് സ്മൃതി ഇറാനി അനുസ്മരിച്ചു.

 

 

 

Read More