Home> India
Advertisement

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.

 ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ മൂന്ന് ഭീകർ കൊല്ലപ്പെട്ടു.  പഹൽഗാം മേഖലയിലെ ശ്രീചന്ദ് വനമുകളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ  തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. 

ഹിസ്ബുൾ മുജാഹീൻ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.ഭീകരൻ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തു.സേന നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെടുകയായിരുന്നു.ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം  പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. . കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More