Home> India
Advertisement

പ്രധാനമന്ത്രിക്ക് നല്‍കിയ "ക്ലീന്‍ചിറ്റ്" പുനപരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

തിരഞ്ഞെടുപ്പ് ,കമ്മീഷനിലെ അപസ്വരങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക്....

പ്രധാനമന്ത്രിക്ക് നല്‍കിയ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ,കമ്മീഷനിലെ അപസ്വരങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക്....

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ സമര്‍പ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ നല്‍കിയ ക്ലീന്‍ചിറ്റ്" പുനപരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗമായ അശോക് ലവാസയുടെ സമ്മര്‍ദത്തിന് പിന്നാലെയാണ് നടപടിയെന്നാണ് സൂചന. 
പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വ്വേ നടത്താന്‍ നിതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പരാതി. ഈ പരാതിയാണ് പുനപരിശോധിക്കുക. ഈ പരാതിയില്‍ നിതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 

കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നിതി ആയോഗിനോട് വിശദീകരണം തേടണമെന്നയിരുന്നു ലവാസയുടെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.

പ്രധാനമന്ത്രിയ്ക്കെതിരെ 9 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തിയത്. എന്നാല്‍ എല്ലാ പരാതികളിലും പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ "ക്ലീന്‍ചിറ്റ്" നല്‍കിയിരുന്നു. 

എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികളില്‍ പ്രതിഷേധമറിയിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗമായ അശോക് ലവാസ രംഗത്തെത്തിയ സാഹചര്യത്തിലാണ് പുനപരിശോധന നടത്താനുള്ള തീരുമാനം. 

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷനില്‍ അഭിപ്രായ ഭിന്നത ശക്തമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ, വിഷയത്തില്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ യോഗത്തില്‍ നിന്നും കമ്മീഷണറായ അശോക് ലവാസ വിട്ടുനിന്നിരുന്നതായാണ് സൂചന. 

അതേസമയം, മെയ്‌ 4ന് ശേഷം നടന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗത്തില്‍ അശോക് ലവാസ പങ്കെടുത്തിരുന്നില്ല. ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറാകാതെ ഇനി കമ്മീഷന്‍റെ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന ലവാസയുടെ തീരുമാനം പുറത്തായത് കമ്മീഷന്‍റെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേല്‍പ്പിച്ചിരിയ്ക്കുകയാണ്. 

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 21ന് കമ്മീഷന്‍ പൂര്‍ണ്ണ യോഗം വിളിച്ചിരിയ്ക്കുകയാണ്. 

 

Read More