Home> India
Advertisement

വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതം, തിരിമറി നടത്താന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതം, തിരിമറി നടത്താന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ഇതില്‍ യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തില്‍ വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം, 2019ലെ പൊതു തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ പുറത്തുവരുന്ന ആരോപണങ്ങളില്‍ ഗംഭീരം തന്നെയാണ്. എന്നാല്‍ സയിദ് ഷുജ എന്ന ഹാക്കറിന്‍റെ വെളിപ്പെടുത്തലിന്‍റെ  സത്യാവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ല എങ്കിലും ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിച്ചിട്ടുണ്ടെന്നും ഈ അട്ടിമറിയും ഗൗരി ലങ്കേഷിന്‍റെയും ഗോപിനാഥ് മുണ്ടെയുടേയും മരണവും തമ്മില്‍ ബന്ധമുണ്ടെന്നും സയിദ് ഷുജ ആരോപിച്ചിരുന്നു. 

 

Read More