Home> India
Advertisement

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല്ലില്ലാത്ത കടുവയെന്ന് വരുണ്‍ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല്ലില്ലാത്ത കടുവയെന്ന് വരുണ്‍ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷന്‍, വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല്ലില്ലാത്ത കടുവയാണെന്നാണ് വരുണ്‍ ഗാന്ധിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ചെലവുകളുടെ രേഖകള്‍ കൃത്യമായി സമര്‍പ്പിക്കാത്തതിന്‍റെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരം പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. 

നല്‍സാര്‍ നിയമസര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു വരുണ്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം നടത്താത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു. 

തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളതെന്ന് വരുണ്‍ ഗാന്ധി വ്യക്തമാക്കി. 

Read More