Home> India
Advertisement

ടിവി ഷോ അനുകരിക്കാന്‍ ശ്രമിച്ച എട്ട് വയസുകാരി തൂങ്ങി മരിച്ചു

ടെലിവിഷനിലെ ക്രൈം ഷോ അനുകരിച്ച് പൊലീസ് കളിയില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്കാണ് ദാരുണാന്ത്യം

ടിവി ഷോ അനുകരിക്കാന്‍ ശ്രമിച്ച എട്ട് വയസുകാരി തൂങ്ങി മരിച്ചു

ന്യൂഡല്‍ഹി: ടെലിവിഷന്‍ ഷോ അനുകരിക്കാന്‍ ശ്രമിച്ച എട്ട് വയസുകാരി കൂട്ടുകാര്‍ക്ക് മുന്‍പില്‍ തൂങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം പൊലീസ് കളിയ്ക്കിടെയാണ് ദാരുണ സംഭവം. ദൃക്സാക്ഷികളായ കുട്ടികള്‍ ഭയന്നോടി. 

ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ടെലിവിഷനിലെ ക്രൈം ഷോ അനുകരിച്ച് പൊലീസ് കളിയില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്കാണ് ദാരുണാന്ത്യം. കൂട്ടുകാരിയുടെ വീട്ടില്‍ കളിയ്ക്കാന്‍ ചെന്നതായിരുന്നു പെണ്‍കുട്ടി. കളിയ്ക്കിടെ ഷോള്‍ കൊണ്ട് കുരുക്കുണ്ടാക്കി ബക്കറ്റിന് മുകളില്‍ നിന്ന് കുരുക്കിലേക്ക് തലയിട്ട പെണ്‍കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. 

ഭയന്നോടിയ കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ച് അവര്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് സംഭവത്തെക്കുറിച്ച് പൊലീസിനോട് വിശദീകരിച്ചത്. 

48 മണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. 

Read More