Home> India
Advertisement

കശ്മീരില്‍ എട്ട്‌ ലഷ്കര്‍ ഭീകരര്‍ പിടിയില്‍

ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ പ്രദേശത്ത് ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പ്രച്ചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.

കശ്മീരില്‍ എട്ട്‌ ലഷ്കര്‍ ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ലഷ്കര്‍ ഇ തൊയ്ബയുടെ എട്ട് ഭീകരര്‍ കശ്മീരില്‍ പിടിയിലായി.

കശ്മീരിലെ സോപോറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഇവര്‍ പ്രദേശത്ത് ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പ്രച്ചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.

മാത്രമല്ല പോസ്റ്റര്‍ തയ്യാറാക്കുന്നതിനായി ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന്‍ കരസേന ദക്ഷിണ കമാന്‍ഡ്‌ ഇന്‍ ചീഫ് ലെഫ്. ജനറല്‍ എസ്.കെ.സൈനിയാണ് മുന്നറിയിപ്പ് നല്‍കിയത്. 

ഭീകരര്‍ എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‍ തമിഴ്നാട്ടിലും, കേരളത്തിലും കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല ശ്രീലങ്കയില്‍ നിന്നും കടല്‍മാര്‍ഗ്ഗം ആറു ഭീകരര്‍ കോയമ്പത്തൂരിലെ വിവിധയിടങ്ങളിലേക്ക് പോയിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും നേരത്തെ ഉണ്ടായിരുന്നു.  

 

Read More