Home> India
Advertisement

Union Budget 2023: ബജറ്റില്‍ വിദ്യാഭ്യാസ കാര്‍ഷിക മേഖലയ്ക്ക് ഏറെ വാഗ്ദാനങ്ങള്‍...

Union Budget 2023: വിദ്യാഭ്യാസ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയുള്ള ബജറ്റ് ആയിരുന്നു ഇത്.

Union Budget 2023: ബജറ്റില്‍ വിദ്യാഭ്യാസ കാര്‍ഷിക മേഖലയ്ക്ക് ഏറെ വാഗ്ദാനങ്ങള്‍...

Union Budget 2023:  ഇത് അമൃത് കാലത്തെ ആദ്യ ബജറ്റാണ് എന്നായിരുന്നു ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ആദ്യ വാക്കുകള്‍. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 7 ശതമാനത്തിനടുത്താണ് എന്നും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്നതാണ് എന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണ്, ശോഭനമായ ഭാവിയിലേക്ക് നീങ്ങുകയാണ്,  സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയുള്ള ബജറ്റ് ആയിരുന്നു  ഇത്. 

Also Read:  Union Budget 2023: ബജറ്റ് അവതരിപ്പിക്കാന്‍ പാരമ്പര്യം വിളിച്ചോതുന്ന ചുവന്ന സാരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ചിത്രങ്ങള്‍ വൈറല്‍  

ബജറ്റില്‍  AI യുടെ വളർച്ച അനാവരണം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ മികവിനായി മൂന്ന് കേന്ദ്രങ്ങൾ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. 

Also Read:  Railway Budget 2023: റെയിൽവേക്ക് 2.40 ലക്ഷം കോടി രൂപ, 2013-14നേക്കാൾ 9 മടങ്ങ് കൂടുതല്‍..!!  

District institute of Educaion and Training സെന്‍റര്‍ സ്ഥാപിക്കുമെന്നും,   157  നേഴ്സിംഗ്  കോളേജുകള്‍ സ്ഥാപിക്കുമെന്നും  ദേശീയ തലത്തില്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. 
 
ആരോഗ്യം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നീ മേഖലകളിൽ ഇന്‍റർ ഡിസിപ്ലിനറി ഗവേഷണം നടത്തുന്നതിനും അത്യാധുനിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 

കർഷകരുടെ വെല്ലുവിളികൾക്ക് നൂതനവും ചിലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ കൊണ്ടുവരുന്ന ഗ്രാമീണ മേഖലയിലെ യുവ സംരംഭകർക്ക് അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് രൂപീകരിക്കും, കൂടാതെ ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ടുവന്ന് ലാഭം വർദ്ധിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ സീതാരാമൻ പറഞ്ഞു.  2025-ഓടെ കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പുകളിൽ ഒന്നാണിത്

ടെക്‌നോളജി അഡോപ്‌ഷൻ അടിസ്ഥാന മേഖലകളിലേയ്ക്കും എത്തിയ്ക്കുന്നത് അതിശയകരമായ  നീക്കമായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 

കർഷകന്‍റെ  വരുമാനം ഇരട്ടിയാക്കാൻ കഴിയുന്ന ഒരു പ്രാഥമിക മാർഗ്ഗം, അതേ ഫാമിൽ ഉത്പാദനം ഗണ്യമായി വർദ്ധിക്കുകയും സാങ്കേതിക വിദ്യകൾ സ്വീകരിക്കുക എന്നതാണ്. ആധുനിക ഹൈബ്രിഡ് വിത്തുകളുടെ രൂപം, മികച്ച ഉപകരണങ്ങൾ, മികച്ച ഗ്രേഡിംഗ് സംവിധാനങ്ങൾ, വായ്പകൾ വിതരണം ചെയ്യുന്നതിനുള്ള ആധുനിക മാർഗം, മറ്റ് സാങ്കേതിക മുന്നേറ്റങ്ങല്‍ എന്നിവ കര്‍ഷകര്‍ക്ക് ഏറെ സഹായകമാവും...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More