Home> India
Advertisement

പിഎൻബി തട്ടിപ്പ്: നീരവിനും മെഹുലിനും സമന്‍സ്, പിഎന്‍ബിയുടെ 8 ജീവനക്കാർക്ക് സസ്പെൻഷൻ

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വജ്ര വ്യാപാരി നീരവ് മോദിയ്ക്കും മെഹുല്‍ ചോക്സിയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് സമന്‍സ്.

 പിഎൻബി തട്ടിപ്പ്: നീരവിനും മെഹുലിനും സമന്‍സ്, പിഎന്‍ബിയുടെ 8 ജീവനക്കാർക്ക്   സസ്പെൻഷൻ

ന്യൂഡല്‍ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വജ്ര വ്യാപാരി നീരവ് മോദിയ്ക്കും മെഹുല്‍ ചോക്സിയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് സമന്‍സ്. 

അതുകൂടാതെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് 8 ജീവനക്കാരെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെണ്ട് ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഉണ്ടായത്. ഇന്നലെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ 5100 കോടിയുടെ വജ്രം പിടിച്ചെടുത്തിരുന്നു. പിഎന്‍ബി ബാങ്കിന്‍റെ പരാതിയെ തുടര്‍ന്ന് നീരവ് മോദിയുടെ മുംബൈ, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലുള്ള 17 സ്ഥാപനങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ്​ നീരവി​​​​ന്‍റെ വീട്ടിൽ നിന്ന്​ പിടിച്ചെടുത്തത്​. 

നീരവിന്‍റെ 3.9 കോടി മൂല്യമുള്ള ബാങ്ക്​ അക്കൗണ്ടുകൾ ഡയറക്​ടറേറ്റ്​ മരവിപ്പിക്കുകയും ചെയ്​തു.

 

Read More