Home> India
Advertisement

സാമ്പത്തിക രംഗത്തെ പ്രതിസന്ധി: നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

സാമ്പത്തിക രംഗത്തെ പ്രതിസന്ധി: നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

ആദ്യമായിട്ടാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിക്കുന്നത്‌.

സമ്പദ്ഘടന പിന്നാക്കം പോയെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്‌ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചത്. സാമ്പത്തിക വളര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായ റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവന്ന ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.

വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഏഴര ശതമാനം വളര്‍ച്ചയെന്ന ലക്‌ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന് സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളിലേക്കാള്‍ കയറ്റുമതിയും കുറഞ്ഞു.

നോട്ടു നിരോധനത്തിന്‍റെ പ്രത്യഖാതവും ചരക്ക് സേവന നികുതിയുടെ നടപ്പാക്കലിലുണ്ടായ പ്രശ്നങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.

Read More