Home> India
Advertisement

ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായും ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായും നടത്താനാണ് തീരുമാനം. ഇന്ന് വൈകീട്ട് നാല് മണിക്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായും ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായും നടത്താനാണ് തീരുമാനം. ഇന്ന് വൈകീട്ട് നാല് മണിക്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. 

182-അംഗ ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 22ന് പൂര്‍ത്തിയാകും. ഡിസംബര്‍ 13, 17 തീയതികളില്‍ രണ്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. 68-അംഗ ഹിമാചല്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ജനുവരി ഏഴിനാണ്. 

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന വി.വി.പാറ്റ് സംവിധാനവും ഈ തെരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്‍ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഈ സംവിധാനം വഴി വോട്ട് രേഖപ്പെടുത്തി ഏഴ് സെക്കന്‍ഡിനകം ആ വ്യക്തി ചെയ്ത വോട്ട് ആര്‍ക്കാണ് മെഷീന്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് പ്രത്യേക പ്രിന്‍റര്‍ വഴി ലഭിക്കുന്ന രസീതില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ ഈ രസീത് വോട്ടര്‍ക്ക് വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയില്ല

Read More