Home> India
Advertisement

അമിത്ഷായുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍.

അമിത്ഷായുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന

ബംഗളൂരു: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍.

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരുവരും ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ അവസരത്തിലായിരുന്നു പരിശോധന.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേക ലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് അറിയിച്ചു.

നിയമാസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നലെ രാവിലെ കര്‍ണ്ണാടകയില്‍ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 

 

 

Read More