Home> India
Advertisement

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറി ഇന്ത്യ

വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റം.130-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 100-ാം സ്ഥാനത്തേക്ക് കുതിച്ചതായി ലോകബാങ്ക് പുറത്തു വിട്ട പട്ടികയില്‍ പറയുന്നു.

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറി ഇന്ത്യ

ന്യൂഡല്‍ഹി: വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റം.130-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 100-ാം സ്ഥാനത്തേക്ക് കുതിച്ചതായി ലോകബാങ്ക് പുറത്തു വിട്ട പട്ടികയില്‍ പറയുന്നു. 

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യം അറിയിച്ചത്. വ്യവസായങ്ങള്‍ക്ക് അനുകൂലമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളാണ് ഈ കുതിപ്പിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാണിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയും ഇടം നേടിയിട്ടുണ്ട്. 

2003 മുതല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ പകുതിയോളം കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. 

Read More