ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂകമ്പം!!
വൈകുന്നേരം 4.33 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
പഞ്ചാബ്, ചണ്ഡിഗഡ്, ജമ്മു-കശ്മീരിലെ രജൗറി, പൂഞ്ച് തുടങ്ങിയ മേഘലകളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പാക്കിസ്ഥാനിലാണ് ഭൂകമ്പം ശക്തിയായി അനുഭവപ്പെട്ടത്. ലഹോറില്‍ നിന്നും 173 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്ര൦ എന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തി.