Home> India
Advertisement

RSS സർസംഘചാലക് മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു

ഇന്നലെ നടത്തിയ പരിശോധനയിലാണ് മോഹൻ ഭാഗവതിന് കൊറോണ സ്ഥിരീകരിച്ചത്.

RSS സർസംഘചാലക് മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു

നാഗ്‌പൂർ: ആർഎസ്എസ് സർസംഘചാലക് ഡാേ. മോഹൻ ഭാഗവതിന് കാെറോണ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തെ നാഗ്പൂരിലെ കിംഗ്സ് വേ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇന്നലെ നടത്തിയ പരിശോധനയിലാണ് മോഹൻ ഭാഗവതിന് കൊറോണ സ്ഥിരീകരിച്ചത്.  ഉദ്ദേശം 20 ദിവസം മുൻപ് അദ്ദേഹം കൊറോണ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

 

Also Read: ലിവ് ഇന്‍ റിലേഷനിലുള്ളവരേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകള്‍

കഴിഞ്ഞ ദിവസം തീരെ വയ്യാത്തതിനെ തുടർന്ന് അദ്ദേഹത്തെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയനാക്കിയതിനെ തുടർന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത്.  

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നുമില്ലയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്തായാലും മോഹൻ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ആർഎസ്എസ് ഹെഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന എല്ലാവരുടേയും പരിശോധന നടത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More