Home> India
Advertisement

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ പൂർണ്ണ പിന്തുണ നൽകി ഡോറിസ് ല്യൂതാര്‍ഡ്

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു പിന്തുണയുമായി സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ്.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ പൂർണ്ണ പിന്തുണ നൽകി ഡോറിസ് ല്യൂതാര്‍ഡ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു പിന്തുണയുമായി സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ്.

ഇന്ത്യ എന്നും ഒരു നല്ല സുഹൃത്താണെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ല്യൂതാര്‍ഡ് പറഞ്ഞു. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മിസൈൽ ടെക്‌നോളജി കണ്ട്രോൾ റെജിമിൽ ഇന്ത്യയുടെ അംഗത്വം ഉറപ്പാക്കിയതിന് സ്വിറ്റ്‌സര്‍ലാന്‍ഡ് നൽകിയ പിന്തുണയ്ക്ക് നന്ദിയും പ്രധാനമന്ത്രി നരേന്ദ്രമോദി രേഖപ്പെടുത്തി.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ല്യൂതാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More