Home> India
Advertisement

'ഹിന്ദു വീടുകളില്‍ മുസ്ലീംങ്ങളെ കയറ്റരുത്'; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

കാലിയെ അറുക്കല്‍, ലവ് ജിഹാദ്, ചതി, ആള്‍മാറാട്ടം എന്നിവയെല്ലാം മുസ്ലീംങ്ങളുടെ മാത്രം പ്രത്യേകതയാണെന്നും ആരോപിക്കുന്നു.

'ഹിന്ദു വീടുകളില്‍ മുസ്ലീംങ്ങളെ കയറ്റരുത്'; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

അല്‍വാര്‍‍: ഹിന്ദു വീടുകളില്‍ മുസ്ലീംങ്ങളെ കയറ്റരുതെന്ന വര്‍ഗീയ പരാമര്‍ശവുമായി അല്‍വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. സ്വാഭാവികമായി തന്നെ മുസ്ലീംങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും അവരെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്നും എംഎല്‍എ പറയുന്നു.

തന്‍റെ വീട്ടിലും ഓഫീസിലും മുസ്ലീംങ്ങളെ കയറ്റാറില്ലെന്നും അവരോട് താന്‍ വോട്ടു ചോദിക്കാറില്ലെന്നും ബന്‍വാരി ലാല്‍ സൂചിപ്പിച്ചു.

കാലിയെ അറുക്കല്‍, ലവ് ജിഹാദ്, ചതി, ആള്‍മാറാട്ടം എന്നിവയെല്ലാം മുസ്ലീംങ്ങളുടെ മാത്രം പ്രത്യേകതയാണെന്നും മുന്‍ വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ ബന്‍വാരി ലാല്‍ ആരോപിക്കുന്നു. മാത്രമല്ല ഇവിടുത്തെ മുസ്ലീംങ്ങള്‍ക്ക് ലവ് ജിഹാദിനായി പ്രത്യേക സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.

അല്‍വാറില്‍ നിന്ന് രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബന്‍വാരി ലാല്‍ സിംഗാള്‍. ഇവിടെ സംഘടിപ്പിച്ച ഒരു കമ്മ്യൂണിറ്റി മീറ്റിംഗിലാണ് സിംഗാള്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

Read More